Lucky Zodiac Signs 2024: പുതു വര്‍ഷത്തില്‍ ഈ രാശിക്കാര്‍ തിളങ്ങും, 2024ല്‍ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ ഇവരാണ്!!

2024 Lucky Zodiac Signs:  ജ്യോതിഷം അനുസരിച്ച് മഹാലക്ഷ്മി വർഷം ദീപാവലി മുതൽ ആരംഭിക്കുകയാണ്. ഇത് ചില രാശിചിഹ്നങ്ങളെ ഏറെ സ്വാധീനിക്കും. മഹാലക്ഷ്മി വർഷത്തിൽ ചില ഗ്രഹങ്ങളുടെ ചലനം മാറുന്നത് ചില രാശിക്കാരില്‍ വളരെ ശുഭകരമായ ഫലങ്ങള്‍ ഉളവാക്കും.  

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 01:01 PM IST
  • ദീപാവലിയോടെ ശനിയടക്കം ചില പ്രധാന ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിക്കും. അടുത്ത വര്‍ഷം അതായത്, 2024 ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ്.
Lucky Zodiac Signs 2024: പുതു വര്‍ഷത്തില്‍ ഈ രാശിക്കാര്‍ തിളങ്ങും, 2024ല്‍ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ ഇവരാണ്!!

2024 Lucky Zodiac Signs: ജ്യോതിഷ പ്രകാരം, പുതു വര്‍ഷമായ 2024 ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം സമ്മാനിക്കും. വരും വര്‍ഷം ചില രശിക്കാര്‍`പണം കൊണ്ട് കളിക്കും. 

ജ്യോതിഷം അനുസരിച്ച് മഹാലക്ഷ്മി വർഷം ദീപാവലി മുതൽ ആരംഭിക്കുകയാണ്. ഇത് ചില രാശിചിഹ്നങ്ങളെ ഏറെ സ്വാധീനിക്കും. മഹാലക്ഷ്മി വർഷത്തിൽ ചില ഗ്രഹങ്ങളുടെ ചലനം മാറുന്നത് ചില രാശിക്കാരില്‍ വളരെ ശുഭകരമായ ഫലങ്ങള്‍ ഉളവാക്കും.  

Also Read:  Diwali 2023: ഈ ശുഭ മുഹൂര്‍ത്തത്തില്‍ നടത്താം ദീപാവലി പൂജ!! ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഒപ്പം സന്തോഷവും സമൃദ്ധിയും ഉറപ്പാക്കാം 
 
രാശികളെ സ്വാധീനിക്കുന്ന 2024 ലെ പ്രധാന ഗ്രഹ ചലനങ്ങള്‍  

 2024 ലെ പ്രധാന ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഈ വർഷം ദീപാവലിക്ക് മുന്‍പ് തന്നെ, ശനി ദേവന്‍ സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. വരുന്ന ഒരു വര്‍ഷത്തേയ്ക്ക് ശനി ദേവന്‍ കുംഭത്തില്‍ തുടരും. 2024-ൽ രാഹു മീനം രാശിയിൽ സഞ്ചരിക്കും, കേതുവിനെക്കുറിച്ചാണെങ്കിൽ, വർഷം മുഴുവനും അത് കന്നിരാശിയിൽ സഞ്ചരിക്കും. 2024-ൽ വ്യാഴം ഇടവത്തില്‍ സഞ്ചരിക്കും. ഈ അവസരത്തില്‍ രൂപപ്പെടുന്ന ശുഭകരമായ ചില യാദൃശ്ചികതകൾ ചില രാശിക്കാര്‍ക്ക് ഏറെ ഗുണകരമാണ്.    

ദീപാവലിയോടെ ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം  

ദീപാവലിയോടെ ശനിയടക്കം ചില പ്രധാന ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിക്കും. അടുത്ത വര്‍ഷം അതായത്, 2024 ചില രാശിക്കാര്‍ക്ക് ഏറെ ശുഭകരമാണ്.  2024ല്‍ ചില രാശിക്കാര്‍ പണം കൊണ്ട് കളിക്കും, ഈ രാശിക്കാര്‍ അളവറ്റ സമ്പത്ത് നേടും. 2024 ലെ ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണ് എന്നറിയാം... 
 
മിഥുനം രാശി  (Gemini Zodiac Sign)

ദീപാവലിയോടെ മിഥുനം രാശിക്കാരുടെ വരുമാന സ്രോതസ്സുകൾ വര്‍ദ്ധിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ബിസിനസ് നടത്തുന്നവർക്ക് മഹാലക്ഷ്മി വർഷം വളരെ പ്രയോജനപ്രദമാണ്. ഇത്തരക്കാർക്ക് സാമ്പത്തിക നിക്ഷേപത്തിന്‍റെ ഗുണം ലഭിക്കും. വലിയ ഭാഗ്യത്തിന് സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. ഈ വർഷം ആരോഗ്യത്തിനും നല്ലതായിരിക്കും.

ചിങ്ങം രാശി (Leo Zodiac Sign)
 
ഈ രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. ജോലിയിൽ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലി ലഭിക്കും. ചിങ്ങം രാശിക്കാർക്ക് ഈ വർഷം ആരോഗ്യത്തിന് മികച്ചതായിരിയ്ക്കും.  

കന്നി രാശി  (Virgo Zodiac Sign)
 
മഹാലക്ഷ്മി വർഷം കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി ഫലപ്രദമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പുരോഗതിയുടെ എല്ലാ വഴികളും തുറക്കും. ഈ വർഷം വിദ്യാർത്ഥികൾക്ക് ഏറെ അനുകൂലമായിരിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

വൃശ്ചികം രാശി  (Scorpio Zodiac Sign)
 
ജോലിയിലും ബിസിനസിലും വലിയ പുരോഗതി ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പൂർവ്വിക സ്വത്തിൽ വർദ്ധനവുണ്ടാകും.ഏറെ സമ്പത്ത് നേടാനുള്ള വലിയ സാധ്യതകള്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.

മകരം രാശി  (Capricorn Zodiac Sign)

ജ്യോതിഷ പ്രകാരം, ശനി ദേവന്‍റെ പ്രത്യേക അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. ഇവര്‍ക്ക് ആളുകളുടെ  പിന്തുണയും സഹകരണവും ലഭിക്കും. പുതുവർഷത്തിൽ ജോലി മാറ്റത്തിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് ഈ വർഷം പുരോഗതി നിറഞ്ഞതായിരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News