Donation after Sunset: സൂര്യാസ്തമയത്തിനു ശേഷം ഈ സാധനങ്ങള്‍ ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം
Donation after Sunset: ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്‍മ്മമായാലും ശരി അസമയത്ത് ചെയ്‌താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
Donation after Sunset: ദാനധര്‍മ്മത്തിന് ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. ദാനധർമ്മങ്ങള്‍ നടത്തിയാല്‍ ഇഹലോകം നന്നാകുമെന്ന് മാത്രമല്ല, പരലോകത്ത് കഷ്ടപ്പെടേണ്ടതില്ലെന്നുംപുരാണത്തില്‍ പറയുന്നു. മംഗളകരമായ എല്ലാ കര്‍മ്മങ്ങള്‍ക്കുമൊപ്പം ദാനധർമ്മങ്ങളും ആളുകള്‍ നടത്താറുണ്ട്.
Also Read: Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും
ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്‍മ്മമായാലും ശരി അസമയത്ത് ചെയ്‌താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാവും വരുത്തുക.
ജ്യോതിഷം പറയുന്നതനുസരിച്ച് ചില ദാനധർമ്മങ്ങള്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തരുത്.
അതായത്, സൂര്യാസ്തമയത്തിനു ശേഷം ഇത്തരം കാര്യങ്ങള്‍ നടത്തുന്നത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. നിഷിദ്ധമായ ചില പ്രവൃത്തികള്‍ സൂര്യാസ്തമയത്തിനുശേഷം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും.
അതായത്, ജ്യോതിഷ പ്രകാരം ചില സാധനങ്ങള്‍ സൂര്യാസ്തമയത്തിനുശേഷം ദാനമായി നല്‍കരുത്. അതായത്, ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങള്‍ ലക്ഷ്മിദേവിയുടെ അപ്രീതി പിടിച്ചു പറ്റുന്നു, ഫലമോ ദാരിദ്ര്യം.!!
സൂര്യാസ്തമയത്തിനുശേഷം ദാനമായി നല്‍കാന്‍ പാടില്ലാത്ത 5 സാധനങ്ങളെക്കുറിച്ച് അറിയാം.
സൂര്യാസ്തമയത്തിനു ശേഷം പാൽ ദാനമായി നല്‍കാന്‍ പാടില്ല
പാൽ വിഷ്ണു ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം സന്ധ്യാസമയത്ത് അതായത് സൂര്യാസ്തമയത്തിനു ശേഷം അബദ്ധത്തിൽപോലും ആർക്കും പാൽ ദാനമായി നല്‍കാന്‍ പാടില്ല. ഇങ്ങനെ ചെയ്താൽ ലക്ഷ്മിദേവിയുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കാം.
സൂര്യാസ്തമയത്തിനു ശേഷം പണം കടം കൊടുക്കരുത്
വൈകുന്നേരങ്ങളിൽ ലക്ഷ്മീദേവി വീടുകളിൽ എത്തുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. നിങ്ങൾക്ക് സാമ്പത്തിക സ്ഥിതിയുണ്ട് എങ്കില്‍ ഒരാളെ എത്ര വേണമെങ്കിലും സഹായിയ്ക്കാം. എന്നാല്‍, സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ക്ക് പണം നല്‍കി സഹായിയ്ക്കരുത്. ജ്യോതിഷം പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിനുശേഷം ആര്‍ക്കും പണം കടമായി നല്‍കരുത്. ഇങ്ങനെ ചെയ്യുന്നത് വീടിനുമേലുള്ള ലക്ഷ്മിദേവിയുടെ അനുഗ്രഹത്തെ തടയുന്നു.
സൂര്യാസ്തമയത്തിനു ശേഷം മഞ്ഞൾ കൊടുക്കാൻ പാടില്ല
ജ്യോതിഷ പ്രകാരം, മഞ്ഞൾ ദേവഗുരു ബൃഹസ്പതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, സൂര്യാസ്തമയത്തിന് ശേഷം ഒരാൾക്ക് മഞ്ഞൾ നൽകുന്നത് ആ വ്യക്തിയുടെ ഗുരുവിനെ ദുർബലമാക്കുമെന്ന് പറയപ്പെടുന്നു. ദുർബലമായ വ്യാഴം പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാന്‍ ഇടയാക്കും.
സൂര്യാസ്തമയത്തിനു ശേഷം തൈര് കൊടുക്കരുത്
സാധാരണയായി, നാട്ടിന്‍പുറങ്ങളില്‍ തൈര് കൈമാറുന്നത് സാധാരണമാണ്. എന്നാൽ ജ്യോതിഷം പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിനു ശേഷം തൈര് ആര്‍ക്കും നൽകരുത്. ജ്യോതിഷ പ്രകാരം, സൂര്യാസ്തമയത്തിനുശേഷം തൈര് നൽകുന്നതിലൂടെ, ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്നും സമ്പത്തും കീര്‍ത്തിയും അകന്നുപോകും.
സൂര്യാസ്തമയത്തിനു ശേഷം വെളുത്തുള്ളി, ഉള്ളി കൊടുക്കാൻ പാടില്ല
സൂര്യാസ്തമയത്തിനുശേഷം വെളുത്തുള്ളിയോ ഉള്ളിയോ ആർക്കും കൊടുക്കാന്‍ പാടില്ല എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. അവ കേതു ഗ്രഹവുമായും കേതു ഗ്രഹത്തിന് മന്ത്രവാദവുമായും ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...