Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും

  വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.  

Magal Gochar 2023:  വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.  

1 /5

ജ്യോതിഷം അനുസരിച്ച് 2023 മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചുവെന്നും മെയ് 9 വരെ ഈ രാശിയിൽ തുടരുമെന്നും നമുക്കറിയാം. 2023 മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ സംക്രമിക്കും. ചൊവ്വയുടെ ഈ സംക്രമത്തിൽ ചില രാശിക്കാർക്ക് ശുഭവും ഗുണകരമായ ഫലങ്ങളും ഉണ്ടാകും.  ഈ ചൊവ്വ സംക്രമണം ഏത് രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നോക്കാം.

2 /5

കുംഭം രാശി (Aquarius Zodiac Sign)  ജ്യോതിഷ പ്രകാരം കുംഭ രാശിക്കാർക്ക് ചൊവ്വ സംക്രമത്തിന്‍റെ ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ പഴയ ശത്രുക്കൾ പരാജയപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയ്ക്ക് ഏറെ പ്രശംസ ലഭിക്കും. ഈ കാലയളവിൽ ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പണവും വരും, പണത്തിന് യാതൊരു കുറവും ഉണ്ടാകുകയില്ല. സമയത്ത് വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക. 

3 /5

കര്‍ക്കിടകം രാശി  (Cancer Zodiac Sign)  കര്‍ക്കിടകം രാശിക്കാർക്ക് ചൊവ്വ സംക്രമത്തിന്‍റെ ശുഭഫലം ലഭിക്കും. ഈ രാശിയിൽ ചൊവ്വ സംക്രമിക്കാൻ പോകുന്ന സാഹചര്യത്തില്‍ ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ വളർച്ചയ്ക്ക് സാധ്യതയുണ്ട്. ആരെങ്കിലും ഒരു പുതിയ പദ്ധതിയ് ബിസിനസോ ആരംഭിക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ഇത് ശുഭ സമയമാണ്, തീർച്ചയായും വിജയിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. തര്‍ക്കത്തില്‍നിന്ന് സ്വയം അകന്നുനിൽക്കുക.

4 /5

ധനു രാശി (Sagittarius Zodiac Sign)    ഈ രാശിക്കാർക്കും ചൊവ്വ സംക്രമം വളരെ ശുഭകരമാകും. കൂടാതെ, ഈ കാലയളവിൽ, ധനു രാശിയിലുള്ള ആളുകൾക്ക് സമ്പത്തിന്‍റെ പുതിയ ഉറവിടങ്ങൾ ലഭിക്കും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. നഷ്ടമായി എന്ന് കരുതിയ പഴയ പണം തിരികെ ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. ഈ സമയത്ത്,  വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

5 /5

മീനം  രാശി (Pisces Zodiac Sign)    ജ്യോതിഷ പ്രകാരം, ചൊവ്വയുടെ സംക്രമണം മീനം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങൾ നല്‍കും. ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഏറെ പുരോഗതി ലഭിക്കും. വിദേശപഠനം സ്വപ്നം കാണുന്നവരാണ് എങ്കില്‍ അത് സഫലമാവും. അതുകൂടാതെ, കോടതി കേസുകളില്‍ വിജയം ലഭിക്കും.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola