Unlucky Photos: വീട് അലങ്കരിക്കുന്നതിനായി നാം പലവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അലങ്കാര വസ്തുക്കള്‍. ചിത്രങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. എന്നാല്‍ വീട് അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങള്‍ നമ്മുടെ ഭാഗ്യത്തെയും സന്തോഷത്തേയും ഏറെ സ്വാധീനിക്കും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം സൃഷ്ടിക്കും ഈ രാശിക്കാർക്ക് കനത്ത ദോഷം!!  


വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ചില ചിത്രങ്ങള്‍ വീട്ടില്‍ സ്ഥാപിക്കുന്നത് കുടുംബത്തിന്‍റെ സന്തോഷത്തെ ഇല്ലാതാക്കുന്നു. കൂടാതെ, പണത്തിന്‍റെ വരവിനെയും സ്വാധീനിക്കുന്നു. അതായത്, വാസ്തുശാസ്ത്രം അനുസരിച്ച് ചില ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് വളരെ അശുഭകരമായി കണക്കാക്കുന്നു. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍   സ്ഥാപിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. 


Also Read:  Bad Sign: ഈ സാധനങ്ങള്‍ കൈയിൽ നിന്ന് താഴെ വീഴുന്നത് അശുഭകരം 


നമുക്കറിയാം, വീടിന്‍റെ സ്വീകരണമുറി മുതൽ കിടപ്പുമുറി വരെ നാം പലതരം ഫോട്ടോകൾ തൂക്കിയിടാറുണ്ട്. ഇത് വീടിനെ കൂടുതല്‍ മനോഹരമാക്കുന്നു. പലരും വീടുകളില്‍ പ്രകൃതിദൃശ്യങ്ങൾ അല്ലെങ്കില്‍ കുടുംബ ഫോട്ടോകൾ സ്ഥാപിക്കാറുണ്ട്. ഇത്തരം ഫോട്ടോകൾ വീട്ടിൽ സ്ഥാപിക്കുന്നതിന് മുന്‍പ് അവ വീട്ടിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. 


അതായത്, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില ഫോട്ടോകള്‍ വീട്ടില്‍ സ്ഥാപിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇല്ലാതാക്കുന്നു. അതായത്, ചില ഫോട്ടോകള്‍ വീടിന് വളരെ അശുഭമാണ്. ഏതൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് വീട്ടിൽ വയ്ക്കുന്നത് ശുഭമെന്നും അവ എവിടെ സ്ഥാപിക്കണമെന്നും അറിയാം..... 


കുടുംബ ഫോട്ടോ


പലപ്പോഴും ആളുകൾ അവരുടെ വീടുകളിൽ കുടുംബ ഫോട്ടോകൾ വയ്ക്കാറുണ്ട്. കുടുംബ ഫോട്ടോകൾ വീട്ടിൽ സ്ഥാപിക്കുന്നതിന് ചില  നിയമങ്ങളുണ്ട്. അതായത്, മൂന്ന് ആളുകളുടെ ഫോട്ടോകൾ ഒരിക്കലും വീട്ടില്‍ വയ്ക്കരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. മൂന്ന് പേരുടെ ഫോട്ടോകൾ ചുമരിൽ ഇടുന്നത് കുടുംബ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നു.


ദൈവത്തിന്‍റെ ഫോട്ടോ


ചിലർ വീട്ടിൽ ദൈവത്തിന്‍റെ ഫോട്ടോ വയ്ക്കാറുണ്ട്, ഇതിൽ കുഴപ്പമില്ല, എന്നാൽ വീടിന്‍റെ എല്ലാ ചുമരിലും ദൈവത്തിന്‍റെ ഫോട്ടോ വയ്ക്കുന്നത് ശുഭമല്ല. വീടിന്‍റെ എല്ലാ ഭിത്തികളിലും ദൈവത്തിന്‍റെ ഫോട്ടോ വയ്ക്കുന്നത് ഒഴിവാക്കി പൂജാമുറിയില്‍ ഇത്തരം ചിത്രങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. 


അസ്തമയ സൂര്യൻ


അസ്തമയ സൂര്യന്‍റെ ഫോട്ടോ വീട്ടിൽ വയ്ക്കരുത്. അസ്തമയ സൂര്യൻ നിരാശയെയും പരാജയത്തെയും സൂചിപ്പിക്കുന്നു, ഇത് കുടുംബാംഗങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഇതിനുപകരം ഉദയസൂര്യന്‍റെയോ മരങ്ങളുടെയും മലകളുടെയും ഫോട്ടോകൾ സ്ഥാപിക്കുന്നത് ഏറെ ശുഭകരമാണ്.


ഒഴുകുന്ന വെള്ളം അല്ലെങ്കില്‍ വെള്ളച്ചാട്ടം


ആളുകൾ പലപ്പോഴും അവരുടെ വീടുകളിൽ വെള്ളച്ചാട്ടങ്ങളുടെ ഫോട്ടോകൾ വയ്ക്കാറുണ്ട്. നമുക്കറിയാം ഈ ചിത്രങ്ങള്‍ കാണുവാന്‍ ഭംഗിയുണ്ട്. എന്നല്‍ ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇത് വീട്ടിൽ വെള്ളം പോലെ ഒഴുകുന്ന പണത്തെ പ്രതിനിധീകരിക്കുന്നു. ഇതുമൂലം വീടിന്‍റെ പുരോഗമനം നിലയ്ക്കുകയും വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുന്നു.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.