Hanuman: ഹനുമാൻ പ്രീതി നേടണോ? ഈ നാല് കാര്യങ്ങൾ ചെയ്യൂ, എല്ലാ തടസ്സങ്ങളും നീങ്ങും
Four things to pleasure hanuman ji: ഭഗവാൻ ഹനുമാന് തുളസിയെ വളരെ ഇഷ്ടമാണ്.
ഹിന്ദുമതത്തിൽ, എല്ലാ ദിവസവും ഏതെങ്കിലും ദൈവത്തിന് സമർപ്പിക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. അത്തരത്തിൽ, ചൊവ്വാഴ്ച ഹനുമാന് സമർപ്പിക്കുന്നുന്നതായി കരുതപ്പെടുന്നു. ഈ ദിവസം, ഭക്തർ ഹനുമാനെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആരാധക്കുകയും ചെയ്താൽ അവർക്ക് ഹനുമാനെ എളുപ്പത്തിൽ പ്രസാദിപ്പിക്കാൻ കഴിയും.
ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിനായി ഈ ദിവസത്തിൽ ചില പ്രത്യേക അനുഷ്ടാനങ്ങളും കർമ്മങ്ങളും പാലിച്ചാൽ വളരെ പെട്ടെന്ന് ഫലം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ജ്യോതിഷ പ്രകാരം, ചൊവ്വാഴ്ച നിങ്ങൾ ഈ നാല് കാര്യങ്ങൾ ചെയ്താൽ, നിങ്ങൾക്ക് ഹനുമാനെ വളരെ എളുപ്പത്തിൽ പ്രസാദിപ്പിക്കാൻ കഴിയും, നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും, ദുരിതങ്ങളും അവസാനിക്കും.
ഹനുമാൻസ്വാമിയെ പ്രസാദിപ്പിക്കാൻ, ചൊവ്വാഴ്ച ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ
ചൊവ്വാഴ്ച നാളികേരം ഉടയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ദുരിതങ്ങൾ അകറ്റാൻ സഹായിക്കും. അതായത് ചൊവ്വാഴ്‌ച നാളികേരം കൊണ്ട് ക്ഷേത്രത്തിൽ പോയി തലയിൽ 7 പ്രാവശ്യം ചുറ്റിക്കുക, ശേഷം ഹനുമാൻ ജിയുടെ മുന്നിൽ ഈ തേങ്ങ ഉടക്കുക. ഇങ്ങനെ ചെയ്‌താൽ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.
ALSO READ: ശിവ പ്രീതിക്ക് ശിവതാണ്ഡവ സ്തോത്രം; അറിയാം അർത്ഥവും പ്രാധാന്യവും
ഭഗവാൻ ഹനുമാന് തുളസിയെ വളരെ ഇഷ്ടമാണ്. ഹനുമാൻ ജിയുടെ പാദങ്ങളിൽ തുളസി ഇലയിൽ വെണ്ണ കൊണ്ട് ശ്രീരാമൻ എന്ന് എഴുതി ഹനുമാൻജിക്ക് സമർപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ ഹനുമാൻ എളുപ്പത്തിൽ പ്രസാദിക്കും.
ചൊവ്വാഴ്ച ഹനുമാന് ജിക്ക് അർപ്പിക്കുന്നത് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ച ഹനുമാൻ ജിക്ക് കുങ്കുമം, മുല്ലപ്പൂ എണ്ണ എന്നിവ സമർപ്പിക്കുന്നതിലൂടെ, ദൈവം നിങ്ങളുടെ ആഗ്രഹങ്ങൾ വേഗത്തിൽ കേൾക്കുകയും സന്തോഷവും സമൃദ്ധിയും നൽകി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
ഹനുമാൻ ജിയുടെ അനുഗ്രഹം ലഭിക്കാൻ പീപ്പിലയുടെ പ്രത്യേക പ്രതിവിധിയും ചെയ്യാം. നിങ്ങൾ വളരെക്കാലമായി സാമ്പത്തിക പരിമിതികളാൽ വിഷമിക്കുന്നുണ്ടെങ്കിൽ, ഈ പ്രതിവിധി നിങ്ങൾക്ക് വളരെ പ്രയോജനകരമാണ്. ഇതിനായി നിങ്ങൾ ചൊവ്വാഴ്ച ഹനുമാന് 11 പീപ്പൽ ഇലകൾ സമർപ്പിക്കണം. ഇല പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...