Raksha bandhan day and time: സഹോദരീ സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സഹോദരിമാർ സഹോദരൻമാരുടെ കയ്യിൽ രാഖി കെട്ടുന്നു. ജീവിതകാലം മുഴുവൻ തങ്ങളുടെ സഹോദരിയെ സംരക്ഷിക്കുമെന്ന് സഹോദരൻമാർ പ്രതിജ്ഞയെടുക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ പൂർണിമ ദിനത്തിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ വർഷം ശ്രാവണ പൂർണിമ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയാണ്. 2024 ഓ​ഗസ്റ്റ് 19ന് തിങ്കളാഴ്ചയാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. രക്ഷാബന്ധൻ ദിനത്തിൽ ലക്ഷ്മീദേവിയെ പൂജിക്കുന്നത് വഴി കുടുംബത്തിൽ സമ്പത്തും ഐശ്വര്യവും വർധിക്കും.


ജ്യോതിഷപ്രകാരം, രക്ഷാബന്ധൻ ദിനത്തിൽ ലക്ഷ്മീദേവിയെയും ​ഗണപതിഭ​ഗവാനെയും പൂജിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും നൽകും. ഇതിനായി രക്ഷാബന്ധൻ ദിനത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് അറിയാം. രക്ഷാബന്ധൻ തിയതിയും സമയവും പൂജാവിധികളും വിശദമായി അറിയാം.


ALSO READ: ലക്ഷ്മീ നാരായണ യോഗത്താൽ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം


രക്ഷബന്ധൻ 2024; പൂജാവിധി


രക്ഷാബന്ധൻ ദിനത്തിൽ സഹോദരന് രാഖി കെട്ടുന്നതിന് മുൻപ് ലക്ഷ്മീദേവിയെയും ​ഗണപതിഭ​ഗവാനെയും പൂജിക്കുക. ​ഗണപതിഭ​ഗവാന് മഞ്ഞ നിറത്തിലുള്ള രക്ഷാസൂത്രം കെട്ടുക. ഇതിന് ശേഷം ശുഭമുഹൂ‍ർത്തത്തിൽ സഹോദരന് രാഖി കെട്ടുക.


ദരിദ്രരെ സഹായിക്കുന്നവരിൽ ലക്ഷ്മീദേവി സന്തുഷ്ടയാകും. ഇവരെ ലക്ഷ്മീദേവി അനു​ഗ്രഹിക്കും. അതിനാൽ രക്ഷാബന്ധൻ ദിനത്തിൽ സഹോദരങ്ങൾ ഒത്തുചേരുമ്പോൾ തങ്ങളുടെ കഴിവിന് അനുസരിച്ച് പാവപ്പെട്ടവരെ സഹായിക്കണം.


സഹോദരന്റെ കയ്യിൽ രാഖി കെട്ടുമ്പോൾ മൂന്ന് കെട്ടുകൾ കെട്ടണം. പൂർണഹൃദയത്തോടെ പരസ്പരം അനു​ഗ്രഹിക്കണം. ആരോ​ഗ്യകരവും സന്തോഷപൂർണവുമായ ജീവിതം ഉണ്ടാകാൻ ലക്ഷ്മീദേവിയുടെ അനു​ഗ്രഹം ഉണ്ടാകും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.