എല്ലാ ദിവസവും നല്ല ദിവസം ആയിരിക്കണം എന്ന പ്രാർത്ഥനയോടെയാണ് നമ്മൾ എഴുന്നേൽക്കാറുള്ളത്. എന്നാൽ അത് എപ്പോഴും നടക്കണമെന്നില്ല. എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ ചില ദിവസങ്ങൾ നമുക്ക് വളരെ മോശപ്പെട്ട ദിവസമായേക്കാം. എന്നാൽ പ്രഭാതത്തിൽ ചില കാര്യങ്ങൾ. ചെയ്താൽ നമ്മുടെ വീട്ടിലും ജീവിതത്തിൽ ഐശ്വര്യമുണ്ടാകും എന്നാണ് പറയാറുള്ളത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടും. ജീവിതത്തിൽ വിജയങ്ങളുണ്ടാകും. ഐശ്വര്യത്തിനായി രാവിലെ ഉറക്കമുണർന്നാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

അതിരാവിലെ ഗായത്രി മന്ത്രം ചൊല്ലുന്നതിലൂടെ ദിവസം ഐശ്വര്യപ്രദമാകും. ഏതെങ്കിലും തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ​ഗായത്രി മന്ത്രം ചൊല്ലിയൽ മതി. ഒരു വ്യക്തിയുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ കഴിവുള്ള ശക്തമായ മന്ത്രമാണിത്. ഒപ്പം ​ഗായത്രി മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങളുടെ ജോലി പൂർണ്ണ ഏകാഗ്രതയോടെ ചെയ്യാൻ കഴിയും.


ബ്രാഹ്മ മുഹൂർത്തം ദേവതകളുടെ സമയമായി കണക്കാക്കപ്പെട്ടിരിക്കുന്നു. സൂര്യൻ ഉദിക്കുന്നതിന് 48 മിനിറ്റ് മുമ്പുള്ള സമയമാണ് ബ്രാഹ്മ മുഹൂർത്തം. ഈ സമയത്ത് ഉണരുന്നത് പോസിറ്റീവ് എനർജി പകരും. ഓരോ കാര്യങ്ങളും നന്നായി ചെയ്യുന്നതിനുള്ള പുതിയ വഴികൾ കണ്ടുപിടിക്കാൻ കഴിയും. ദിവസം മുഴുവൻ ഫ്രഷ് ആയി ഇരിക്കാൻ ഇത് സഹായിക്കും.


Also Read: Saturn Transit 2023: ഭാ​ഗ്യ നാളുകൾ തുടങ്ങുന്നു; ജനുവരി 17 മുതൽ ഇവരുടെ കഷ്ടപ്പാടുകൾ മാറും


രാവിലെ തന്നെ വീട് വൃത്തിയാക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതുമൂലം കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുകയും സമൃദ്ധി വരുകയും ചെയ്യുന്നു.


എല്ലാ ദിവസവും രാവിലെ മതപരമായ കർമ്മങ്ങൾ ചെയ്യുന്ന ഒരാളിൽ ദുഷിച്ച ചിന്തകൾ ഉണ്ടാകില്ല. അവർ ഒരിക്കലും തെറ്റായ വഴിയിൽ പോകില്ല.  


രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ മുതിർന്നവരെ ബഹുമാനിക്കുകയും അവരെ വണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്യുക. മുതിർന്നവരെ ബഹുമാനിക്കുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം വളരെ വേഗത്തിലും എളുപ്പത്തിലും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.