ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളെയും സ്വാധീനിക്കും. 2023ൽ രാശിമാറുന്ന ശനി ചില രാശികൾക്ക് ഗുണകരവും ചിലർക്ക് ദോഷകരവുമായി ബാധിച്ചേക്കാം. ജനുവരി 17ന് കുംഭം രാശിയിലേക്ക് മാറുന്ന ശനി ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും എന്നറിയണ്ടേ? രണ്ടര വർഷം കൂടുമ്പോൾ ശനി രാശി മാറുന്നു. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് മാറുന്നത്. ഈ രീതിയിൽ ശനി വീണ്ടും അതേ രാശിയിലേക്ക് മടങ്ങാൻ 30 വർഷമെടുക്കും. ശനിയുടെ ഈ സംക്രമണം ചില രാശിക്കാർക്ക് വളരെ അത്ഭുതകരമായ നേട്ടങ്ങൾ നൽകുന്നു. ശനിയുടെ രാശിമാറ്റത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുന്ന രാശികളെ കുറിച്ചറിയാം...
ഇടവം: ഇടവം രാശിക്കാർക്ക് ശനി സംക്രമണം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകുന്നതിലുള്ള തടസങ്ങൾ നീങ്ങും. ഉയർന്ന സ്ഥാനവും പണവും നിങ്ങളിലേക്ക് വന്നുചേരും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. തൊഴിൽപരമായും വ്യക്തിജീവിതത്തിലും വിജയം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹം നടന്നേക്കും.
മിഥുനം: ശനിയുടെ രാശിമാറ്റം മിഥുന രാശിക്കാർക്ക് ജീവിതത്തിൽ ഏറെ ആശ്വാസം നൽകും. ഇക്കൂട്ടരുടെ ജീവിതത്തിലെ പ്രശ്നങ്ങളും നീങ്ങും. ജോലിയിൽ നല്ലകാലം തുടങ്ങും.
Also Read: Vastu Tips: രാവിലെ അബദ്ധത്തിൽ പോലും ഈ കാര്യങ്ങൾ ചെയ്യരുത്; ലക്ഷ്മീ ദേവിയുടെ കടാക്ഷമുണ്ടാകില്ല
തുലാം: ജനുവരി 17-ന് ശനി സംക്രമിക്കുന്നതോടെ തുലാം രാശിയുടെ മേലുള്ള ശനിയുടെ സ്വാധീനം അവസാനിക്കും. ഇത് പല പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ ചെയ്ത് തീർക്കും. ധന-വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാകും. പണമൊഴുക്ക് അനുകൂലമായിരിക്കും. മാനസിക സന്തോഷവും സമാധാനവും ലഭിക്കും.
ധനു: ധനു രാശിക്കാർക്ക് ഏഴര ഭാവാധിപനായ ശനിയുടെ സ്വാധീനത്തിൽ നിന്ന് ആശ്വാസം ലഭിക്കും. കഷ്ടപ്പാടുകളുടെ നാളുകൾ അവസാനിച്ച് നല്ല നാളുകൾ തുടങ്ങും. സാമ്പത്തിക പുരോഗതി ഉണ്ടാകും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ജോലിയിൽ ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...