ഓരോ വ്യക്തിയും സമ്പന്നനാകാൻ ആഗ്രഹിക്കുന്നു. ഇതിനായി അവർ കഠിനാധ്വാനം ചെയ്യുന്നുണ്ട്.  പക്ഷേ അപ്പോഴും ലക്ഷ്മിദേവിയുടെ കൃപ ജീവിതകാലം മുഴുവൻ നിലനിൽക്കണം എന്നൊന്നുമില്ല.  അതിനാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്യാം. അത്തരം ചില രഹസ്യ പരിഹാരങ്ങൾ നമുക്കറിയാം.. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ മഹാലക്ഷ്മിയുടെ 8 രൂപങ്ങളാണ് ഉള്ളത്. ഈ രൂപങ്ങളെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്നുള്ള ദാരിദ്ര്യത്തെ അവസാനിപ്പിക്കുന്നു.  അവർക്ക് കടത്തിൽ നിന്ന് മോചനം ലഭിക്കുന്നു. അതുപോലെ അഷ്ട ലക്ഷ്മിയെ ആരാധിക്കുന്നത് ആയുസ്, ബുദ്ധി, ആദരവ് എന്നിവ വർദ്ധിപ്പിക്കുന്നു.


Also Read: Tips for Friday: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും


അഷ്ട ലക്ഷ്മിയെ ഇങ്ങനെ ആരാധിക്കാം


വെള്ളിയാഴ്ച രാത്രി 9 മുതൽ 10 വരെ അഷ്ട ലക്ഷ്മിയെ ആരാധിക്കുക. ആരാധന നടത്തുമ്പോൾ പിങ്ക് വസ്ത്രങ്ങൾ ധരിച്ച് പിങ്ക് നിറത്തിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുക. പിങ്ക് തുണിയിൽ ശ്രീ യന്ത്രത്തിന്റെയും അഷ്ട ലക്ഷ്മിയുടെയും ചിത്രം വയ്ക്കുക. ഇതിനുശേഷം 8 നെയ്യ് വിളക്കുകൾ കത്തിക്കുക ഒപ്പം റോസാപ്പൂവിന്റെ സുഗന്ധമുള്ള ധൂപ് കത്തിക്കുക. 


ശേഷം ലക്ഷ്മി ദേവിയ്ക്ക് ചുവന്ന പൂക്കളും മാലകളും സമർപ്പിക്കുക. ഇതിനുശേഷം അഷ്ടഗന്ധം കൊണ്ട് ശ്രീ യന്ത്രത്തിന്റെയും അഷ്ട ലക്ഷ്മിയുടെയും ഫോട്ടോയിൽ തിലകം ചാർത്തണം.  


Also Read: Kumaranalloor Temple:ഒാടീട്ടു വന്നു കുടികൊണ്ട കുമാരനെല്ലൂരമ്മ കാക്കുന്ന നാട്


തുടർന്ന് താമരമൊട്ടിന്റെ മാല കൈയ്യിൽ എടുത്ത്, ഓം ഐം ഹ്രീം ശ്രീ അഷ്ടലക്ഷ്മൈ ഹ്രീം സിദ്ധേ മാം ഗൃഹെ ആഗ്ചഗച്ച നാമ സ്വഹാ എന്ന മന്ത്രം 108 തവണ ചൊല്ലുക. മന്ത്ര ജപം പൂർത്തിയായ ശേഷം എട്ട് വിളക്കുകൾ വീടിന്റെ 8 ദിശകളിൽ വയ്ക്കുക. 


കൂടാതെ താമരപ്പൂവിന്റെ മാല സുരക്ഷിതമായി സൂക്ഷിക്കുക. തമാര പൂവിന്റെ മാല ലഭ്യമല്ലെങ്കിൽ‌ താമരപ്പൂവിനെ കയ്യിൽ വച്ച് ജപിച്ച് സുരക്ഷിതമായി സൂക്ഷിക്കുക. ഈ പ്രതിവിധിയിലൂടെ ലക്ഷ്മിയുടെ എട്ട് രൂപങ്ങൾ നിങ്ങൾക്ക് അനുഗ്രഹം നൽകും. ഇതൊരു രഹസ്യ ആരാധനയാണെന്നാണ് പറയപ്പെടുന്നത്.   അതുകൊണ്ടുതന്നെ ഈ പൂജ ആരുടെയും മുന്നിൽ ചെയ്യരുത്.


വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം


ചില കാരണങ്ങളാൽ നിങ്ങൾക്ക് അഷ്ട ലക്ഷ്മിയെ ആരാധിക്കാൻ കഴിയുന്നില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മറ്റ് ചില മാർഗങ്ങളുണ്ട്. നിങ്ങൾ വെള്ളിയാഴ്ച ഈ ഉപായങ്ങൾ ചെയ്യുക.  


>> ദക്ഷിണവർത്തി ശംഖിൽ വെള്ളം എടുത്ത് വിഷ്ണുവിന്റെ അഭിഷേകം ചെയ്യുക.
>> വടക്കുകിഴക്കൻ ദിശയിൽ പശുവിന്റെ നെയ്യ് ഒഴിച്ചുള്ള വിളക്ക് കത്തിച്ചു വയ്ക്കുക. വിളക്കിൽ ചുവന്ന നിറമുള്ള തിരിയിടുക.
>> വെളുത്ത നിറമുള്ള ഇനങ്ങൾ പാവപ്പെട്ടവർക്ക് സംഭാവന ചെയ്യുക.
>> അവിവാഹിതരായ 3 പെൺകുട്ടികൾക്ക് വെള്ളിയാഴ്ച ഖീർ നൽകുക. ഒപ്പം അവർക്ക് മഞ്ഞ വസ്ത്രങ്ങളും ദക്ഷിണയും നൽകുക.
>> വെള്ളിയാഴ്ച ശ്രീ യന്ത്രത്തെ പാലിൽ അഭിഷേകം ചെയ്യുക.  ഇത് സമ്പത്ത് നേടാനുള്ള നല്ലൊരു മാർഗമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.