Gold Ring: സ്വർണ്ണവും അതുപോലെ ഡയമണ്ട് മോതിരവും ധരിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്, അത് ജ്യോതിഷത്തിൽ വിശദീകരിച്ചിട്ടുമുണ്ട്. അതിൽ ശ്രദ്ധിക്കേണ്ട കാര്യം എല്ലാവർക്കും വജ്രം ധരിക്കാൻ കഴിയില്ലയെന്നതാണ്. രാശി അനുസരിച്ച് ചില രാശിക്കാർക്ക് മാത്രമേ വജ്രം ധരിക്കാൻ കഴിയൂ. അതുപോലെതന്നെ ചില രാശിക്കാർ സ്വർണ്ണമോതിരം ധരിക്കുന്നതിലൂടെ അവരുടെ ഭാഗ്യം കൂടുതൽ തെളിയും. ഓരോ ലോഹവും ഒരു വ്യക്തിയുടെ ജീവിതത്തിൽ വ്യത്യസ്ത സ്വാധീനമാണ് ചെലുത്തുന്നത്. ജ്യോതിഷത്തിൽ സ്വർണ്ണം ധരിക്കുന്നത് ഗുണകരമാണെന്ന് പറയുന്നതിനോടൊപ്പം തന്നെ  മോതിരവിരലിൽ സ്വർണ്ണമോതിരം അണിയുന്നത് കുട്ടികളുടെ സന്തോഷത്തിലുണ്ടാകുന്ന തടസ്സങ്ങൾ മാറുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം സാമ്പത്തിക നേട്ടം, തൊഴിൽ പുരോഗതി എന്നിവയും കൈവരിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രൻ കന്നി രാശിയിൽ; സെപ്റ്റംബർ 24 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും! 


സ്വർണ്ണ മോതിരം ധരിക്കുന്നതിലൂടെ ഭാഗ്യം തെളിയുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...


ചിങ്ങം (Leo) : സ്വർണ്ണ മോതിരം ധരിക്കുന്നത് ചിങ്ങ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ജ്യോതിഷപരമായി ചിങ്ങം അഗ്നി മൂലകത്തിന്റെ അടയാളമാണ്. ഈ രാശിയുടെ അധിപൻ സൂര്യനാണ്. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാർക്ക് സ്വർണ്ണമോതിരം ധരിക്കുന്നത് ഐശ്വര്യമാണെന്ന് പറയപ്പെടുന്നു. 


കന്നി (Virgo): ഈ രാശിക്കാർ പൊതുവെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. കൂടാതെ കന്നിരാശിക്കാർക്ക് സ്വർണ്ണമോതിരം, ചെയിൻ, സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് നല്ലതാണ്. 


Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 


തുലാം (Libra): തുലാം രാശിക്കാർക്കും സ്വർണ്ണം ധരിക്കുന്നത് ശുഭകരമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് സ്വർണ്ണ മോതിരം ഭാഗ്യം നൽകും. ഈ രാശിയുടെ അധിപൻ ശുക്രനാണ്. 


മീനം (Pisces): ജ്യോതിഷപ്രകാരം സ്വർണം ധരിക്കുന്നത് മീനരാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ രാശിക്കാർക്ക് സ്വർണ്ണം ധരിക്കുന്നത് നല്ല ഫലങ്ങൾ നൽകുന്നു. ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.