Communist Pacha Adhava Appa: സംവിധായകൻ സക്കരിയ നായകനാകുന്ന "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ" തിയേറ്ററുകളിലേക്ക്

ഒരു മുഴുനീള സറ്റയറിക്കൽ കോമഡി സിനിമയാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന ചിത്രം.

Written by - Zee Malayalam News Desk | Last Updated : Jan 2, 2025, 02:10 PM IST
  • സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ നായകനാവുന്ന ഒരു മുഴുനീള സറ്റയറിക്കൽ കോമഡി ചിത്രമാണിത്.
  • ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവ്വഹിക്കുന്നു.
  • നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു.
Communist Pacha Adhava Appa: സംവിധായകൻ സക്കരിയ നായകനാകുന്ന "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ" തിയേറ്ററുകളിലേക്ക്

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന "കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " നാളെ ജനുവരി 3ന് പ്രദർശനത്തിനെത്തുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ നായകനാവുന്ന ഒരു മുഴുനീള സറ്റയറിക്കൽ കോമഡി ചിത്രമാണിത്. അൽത്താഫ് സലിം, നസ്ലിൻ, ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹരിത പ്രൊഡക്ഷൻസി​ന്റെ ബാനറിൽ സൽവാൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവ്വഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. കെ എസ് ചിത്ര, ഗോവിന്ദ് വസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ എന്നിവരാണ് ​ഗായകർ. എഡിറ്റിങ്-നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, കല-അനീസ് നാടോടി, മേക്കപ്പ്- റബീഷ് ബാബു .പി, വസ്ത്രാലങ്കാരം-ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ-പി.സി വിഷ്ണു, ആർട്ട്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി സദർ,കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി .എഫ് .എക്സ്-എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ,ഡി. ഐ-മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ-യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News