വിഘ്‌നങ്ങള്‍ ഒഴിവാക്കി എല്ലാം മംഗളകാരമായി നടക്കുന്നതിനാണ് നാം വിഘ്നേശ്വരനെ വണങ്ങുന്നത്.  ഗണപതിയിൽ എല്ലാ ദേവീദേവന്‍മാരുടെയും ഭാവങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊരുകാര്യം തുടങ്ങുമ്പോഴും ഉദ്ദീഷ്ടകാര്യസിദ്ധിയും കീര്‍ത്തിയും പ്രദാനം ചെയ്യുന്ന ഗണപതിയെയാണ് ആദ്യം വണങ്ങേണ്ടത്. എല്ലാ ക്ഷേത്രങ്ങളിലും പ്രധാനദേവനെ കൂടാതെ  ഗണപതി പ്രതിഷ്ഠയും ഉണ്ടാകും.  അങ്ങനെയല്ലാത്ത ക്ഷേത്രങ്ങള്‍ വളരെ വിരളമാണ്. 


Also Read: Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ


നവധാന്യങ്ങള്‍കൊണ്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹം വന്ദിക്കുന്നത് ഗണേശപ്രീതിയും നവഗ്രഹപ്രീതിയും ഉണ്ടാകുന്നതിന് ഉത്തമം എന്നാണ്.   നവഗ്രഹങ്ങളെയാണ് നവധാന്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. 


ഇതിൽ ഗോതമ്പ് സൂര്യനെയും  നെല്ല് ചന്ദ്രനെയും തുവര ചൊവ്വയേയും ചെറുപയറ് ബുധനേയും കടല വ്യാഴത്തേയും അമര ശുക്രനേയും എളള് ശനിയേയും ഉഴുന്ന് രാഹുവിനേയും മുതിര കേതുവിനേയും പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.


Also Read: ഈ സ്തോത്രം രാവിലെ ജപിച്ചാൽ സര്‍വ്വൈശ്വര്യം ഫലം


ഇനി വീട്ടില്‍ നിങ്ങൾ നവധാന്യഗണപതിയുടെ വിഗ്രഹം വയ്ക്കുന്നുണ്ടെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ടുവേണം സ്ഥാപിക്കാൻ. വൃത്തിയും ശുദ്ധിയുമുള്ള സ്ഥലം വേണം വിഗ്രഹം വയ്ക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. 


കൂടാതെ നവഗ്രഹ സ്‌തോത്രങ്ങളും ഗണേശമന്ത്രങ്ങളും ജപിക്കുന്നത് ഉത്തമമാണ്.  ശുദ്ധവൃത്തിയോടെ പ്രാര്‍ഥനാപൂര്‍വം ദിവസവും ഈ രൂപത്തിലുള്ള ഭഗവാനെ വണങ്ങിയാല്‍ സമ്പല്‍സമൃദ്ധമായ ജീവിതം കൈവരുമെന്നാണ് കണക്കാക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.