Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ

 ഈ ദിവസം ഫാൽഗുണ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ത്രയോദശിയാണ്.  ശിവരാത്രി ദിവസം വ്രതമെടുക്കുന്നത് ഉത്തമമാണ്.   

Written by - Ajitha Kumari | Last Updated : Mar 8, 2021, 05:11 PM IST
  • ശിവരാത്രി ദിവസം വ്രതമെടുക്കുന്നത് ഉത്തമമാണ്.
  • മഹാശിവരാത്രിയില്‍ ദിനത്തിൽ ഭക്തർ പരമശിവനെ ആരാധിക്കുന്നു.
  • വിവാഹ തടസമുള്ള പെണ്‍കുട്ടികൾ മഹാശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിക്കണം
Mahashivratri 2021: അറിയാം മഹാശിവരാത്രിയുടെ പിന്നിലെ യഥാർത്ഥ കഥ

ഈ വർഷത്തെ ശിവരാത്രി Mahashivaratri 2021) വരുന്നത് മാർച്ച് 11 വ്യാഴാഴ്ചയാണ്.  ഈ ദിവസം ഫാൽഗുണ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ ത്രയോദശിയാണ്.  ശിവരാത്രി ദിവസം വ്രതമെടുക്കുന്നത് ഉത്തമമാണ്.  ശിവരാത്രി വ്രതമെടുത്ത് ഉറക്കമിളച്ച് എടുക്കുന്ന ഉപവാസത്തിന് പ്രത്യേക ഫലം തന്നെയുണ്ട്.  

എന്താണ് ഈ ശിവരാത്രി? അല്ലെങ്കിൽ എന്താണ് ഇതിന്റെ പിന്നിലെ കഥയെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനശിലാക്കിയിട്ടുണ്ടോ.. പരമശിവന്റെ രക്ഷയ്ക്കായി പാർവതി ദേവി ഉറക്കമുണർന്ന് കാത്തിരുന്ന ദിവസമാണ് ശിവരാത്രി (Mahashivaratri 2021)

അതിന്റെ കഥ ഇപ്രകാരമാണ്. ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോകത്തിന്റെ രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്തി ഭഗവാന് കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ  പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. 

Also Read: പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം

എന്നാൽ വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു നിന്നു. അങ്ങനെയാണ് ഭഗവാന് നീലകണ്ഠന്‍ എന്ന പേര് ലഭിച്ചത്. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.

മഹാശിവരാത്രിയില്‍ ദിനത്തിൽ ഭക്തർ പരമശിവനെ ആരാധിക്കുന്നു. ഈ ദിവസം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നുവെന്നാണ് വിശ്വാസം.  മാത്രമല്ല ഈ ദിവസം ഉപവസിക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ നല്ല ഭര്‍ത്താവിനെ ലഭിക്കുമെന്നും വിശ്വാസമുണ്ട്. 

അതുപോലെതന്നെ വിവാഹ തടസമുള്ള പെണ്‍കുട്ടികൾ മഹാശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിക്കണം കാരണം വിവാഹ തടസ്സം നീങ്ങാന്‍ ഉപവാസം വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാദേവന്റെ അനുഗ്രഹത്തോടൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കുന്നു.  

Also Read: Mahashivratri 2021: എന്നാണ് മഹാശിവരാത്രി? അറിയാം വ്രതത്തിന്റെ പ്രാധാന്യവും, പൂജയുടെ ശുഭ മുഹൂർത്തവും

മഹാശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധവും വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതം ആരംഭിക്കണം. ശേഷം ശിവക്ഷേത്രത്തിലോ അല്ലെങ്കില്‍ പൂജാമുറിയിലോ ചെന്ന് ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുക. വെള്ളം അർപ്പിക്കാൻ ഉപയോഗിക്കേണ്ടത് ചെമ്പുപാത്രമാകാൻ ശ്രദ്ധിക്കണം.  ശേഷം പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ മിശ്രിതമാക്കി ശിവലിംഗത്തിൽ അഭിഷേകം ചെയ്യണം. അതിനു ശേഷം ശിവലിംഗത്തിൽ ചന്ദനം പുരട്ടുക.

ഭഗവാന് (Lord Shiva) സുഗന്ധദ്രവ്യങ്ങളും പുഷ്പമാലകളും അര്‍പ്പിക്കണം. ശേഷം കൂവള ഇലകള്‍ പരമേശ്വരന് സമര്‍പ്പിക്കണം. ഇതിന് ശേഷം ആരതി നടത്തി പരമേശ്വരന് മധുരപലഹാരങ്ങള്‍ അര്‍പ്പിക്കണം. അതിനുശേഷം പാന്‍, തേങ്ങ, ദക്ഷിണ എന്നിവയും അര്‍പ്പിക്കണം.  ഇതിനെല്ലാത്തിനും പുറമെ നല്ല ഫലം ലഭിക്കാൻ പൂജാ വേളയില്‍ 'ഓം നമ ശിവായ' എന്ന മന്ത്രം ജപിക്കണം ശേഷം ശിവ ചാലിസയും ഉരുവിടണം.  

ശിവരാത്രി പൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. അതും നിങ്ങൾ പശുവിൻ പാലിലാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നിറവേറും. ശിവലിംഗത്തിൽ നെയ്യഭിഷേകം ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിക്കുമെന്നാണ് വിശ്വാസം. 

Also Read: കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ...

അതുപോലെ കരിമ്പിന്‍ നീര് ആണ് അഭിഷേകം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നീക്കംചെയ്യപ്പെടും. ഇനി തേന്‍ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്താല്‍ എല്ലാ ദുരിതങ്ങളും അവസാനിക്കും എന്നുമാണ് വിശ്വാസം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News