Vastu Dosha: വീട്ടിലെ വാസ്തു ദോഷം നീക്കംചെയ്യാൻ ഗണപതിക്ക് കഴിയും, അറിയാം ഗണപതിയുടെ ചിത്രം എവിടെ വയ്ക്കാം
ഗണപതിയെ വിഘ്നവിനാശകൻ എന്ന് വെറുതെ പറയുന്നതല്ല. എല്ലാത്തരം വിഘ്നങ്ങളെയും എന്തിനേറെ വാസ്തു ദോഷത്തേയും നീക്കം ചെയ്യാൻ ഗണേശന് കഴിയും.
ഗണപതിയെ വിഘ്നവിനാശകൻ എന്ന് വെറുതെ പറയുന്നതല്ല. എല്ലാത്തരം വിഘ്നങ്ങളെയും എന്തിനേറെ വാസ്തു ദോഷത്തേയും നീക്കം ചെയ്യാൻ ഗണേശന് കഴിയും.
വീട് പണിയുമ്പോഴോ അല്ലെങ്കിൽ പുതുക്കിപ്പണിയുമ്പോഴോ അലങ്കാരപ്പണികൾ നമ്മളിൽ പലരും പൂർണ്ണമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും വാസ്തുവിനെ അവഗണിക്കാറാണ് പതിവ്. പുരാണ വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവാണ് (Lord Brahma)വാസ്തു ശാസ്ത്രം (Vastu Shastra)സൃഷ്ടിച്ചതെന്നും അത് മനുഷ്യക്ഷേമത്തിനുവേണ്ടിയാണ് നിർമ്മിച്ചത്.
അത്തരമൊരു സാഹചര്യത്തിൽ, വീട്ടിലെ അംഗങ്ങൾ വാസ്തുവിനെ അവഗണിച്ചാൽ ശാരീരികവും മാനസികവും സാമ്പത്തികവുമായ നഷ്ടം നേരിടേണ്ടിവരും. ഗണപതിയെ (Lord Ganesh) വിഘ്‌നഹരൻ എന്ന് വിളിക്കുന്നത് എല്ലാ അർത്ഥത്തിലും അതായത് കൊണ്ടാണ്.
Also Read: ധനം ആർജ്ജിക്കാൻ ദിവസവും ഈ മന്ത്രം ജപിക്കുക
വാസ്തു ദോഷമുൾപ്പെടെയുള്ള എല്ലാത്തരം തടസ്സങ്ങളും പ്രശ്നങ്ങളും അവർ നീക്കംചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ വീടുമായി ബന്ധപ്പെട്ട വാസ്തു വൈകല്യങ്ങൾ നീക്കംചെയ്യുന്നതിന് ഗണപതിയുടെ പ്രതിമയോ ചിത്രമോ എവിടെ ഏത് ദിശയിൽ സ്ഥാപിക്കണം എന്നറിയാം.
ഗണേശ വിഗ്രഹമോ ഫോട്ടോയോ ഈ ദിശയിൽ സ്ഥാപിക്കുക
വാസ്തുശാസ്ത്രമനുസരിച്ച്, നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഏതെങ്കിലും തരത്തിലുള്ള വാസ്തു തകരാറുകൾ ഉണ്ടെങ്കിൽ, അത് നീക്കംചെയ്യുന്നതിന്, നിങ്ങൾക്ക് ഗണപതിയുടെ ഒരു വിഗ്രഹമോ ഫോട്ടോയോ ഏത് ഭാഗത്തും വയ്ക്കാം.
വിഗ്രഹമോ ഫോട്ടോയോ വയ്ക്കുമ്പോൾ ഗണപതിയുടെ മുഖം തെക്ക് ദിശയിലോ (South Direction) തെക്ക് പടിഞ്ഞാറൻ കോണിലോ ആയിരിക്കരുത്. അങ്ങനെയായാൽഅത് പ്രതികൂല ഫലമുണ്ടാക്കും.
Also Read: Vastu Tips: വീടിന്റെ വാസ്തു ദോഷം നിങ്ങൾക്ക് depression ഉണ്ടാക്കാം, തടയാനുള്ള മാർഗമിതാ..
നിങ്ങൾക്ക് വേണമെങ്കിൽ വീട്ടിൽ ഗണേശന്റെ ഇരിക്കുന്ന ചിത്രവും ഓഫീസിൽ നിൽക്കുന്നതുമായ ഒരു ചിത്രം വയ്ക്കാം.
ഗണേശന്റെ ഒരു വിഗ്രഹമോ ചിത്രമോ വീടിന്റെ മധ്യത്തിലും വടക്കുകിഴക്കൻ കോണിലും കിഴക്ക് ദിശയിലും സ്ഥാപിക്കുന്നത് ശുഭമാണ്. സന്തോഷത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി വെളുത്ത നിറമുള്ള വിനായകന്റെ പ്രതിമ സ്ഥാപിക്കുന്നതും ശുഭമായി കണക്കാക്കപ്പെടുന്നു.
ഗണപതിയുടെ വിഗ്രഹമോ ചിത്രമോ ഉപയോഗിക്കുമ്പോൾ തുമ്പിക്കൈ ഇടത് വശത്തേക്ക് ആയിരിക്കുന്നതും ഭഗവാന്റെ ചിത്രത്തിൽ മോദകമോ ലഡുവോ കൂടാതെ ഒരു എലിയും ഉണ്ടിയായിരിക്കണം.
Also Read: രാഹുകാലം നോക്കണോ? ശുഭകാര്യങ്ങൾ ചെയ്യും മുൻപ് ഇവയൊക്കെ ശ്രദ്ധിക്കാവുന്നതാണ്
വീട്ടിൽ ഒന്നിൽ കൂടുതൽ ഗണപതി വിഗ്രഹങ്ങളുണ്ടെങ്കിൽ ഒരു ദോഷവും ഇല്ലെങ്കിലും ഗണപതിയുടെ വിഗ്രഹം ഉയോഗിക്കുമ്പോൾ ഒരേ സ്ഥലത്ത് 3 വിഗ്രഹങ്ങൾ പാടില്ലെന്നത് ഓർമ്മിക്കുക.
വിനായകന്റെ പ്രതിമയോ ചിത്രമോ വീടിന്റെ പ്രധാന വാതിലിൽ ഇടുന്നതിലൂടെ പോസിറ്റീവ് എനർജി വീട്ടിൽ വരുകയും നെഗറ്റീവ് എനർജി ഇല്ലാതാകുകയും ചെയ്യുന്നു. എന്നാൽ ഇത് ചെയ്യുമ്പോൾ, ഗണപതിയുടെ വിഗ്രഹം വീടിന് പുറത്ത് നോക്കുന്ന രീതിയിൽ ആകാതിരിക്കാൻ നോക്കണം അതായത് ഭഗവാന്റെ മുഖം വീട്ടിലേക്ക് നോക്കുന്ന ദിശയിലായിരിക്കണം എന്നർത്ഥം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...