Vastu Tips: വീടിന്റെ വാസ്തു ദോഷം നിങ്ങൾക്ക് depression ഉണ്ടാക്കാം, തടയാനുള്ള മാർഗമിതാ..

ഇന്നത്തെ യാന്ത്രികമായ  ജീവിതരീതിയിൽ എല്ലാ വ്യക്തികളും സമ്മർദ്ദത്തിന്റെ ഇരകളാണ്. സമ്മർദ്ദം വളരെയധികം വർദ്ധിക്കുകയാണെങ്കിൽ ഇത് വിഷാദത്തിന്  കാരണമായേക്കും. അതുകൊണ്ടുതന്നെ ഇതിനൊക്കെ കാരണം നിങ്ങളുടെ വീടിന്റെ വാസ്തു ദോഷമാണോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Mar 14, 2021, 11:44 AM IST
  • വീടിന്റെ വാസ്തു ദോഷം കാരണം വിഷാദം ഉണ്ടാകാം
  • സമ്മർദ്ദവും വിഷാദവും ഒഴിവാക്കാൻ ഈ പരിഹാരങ്ങൾ പരീക്ഷിക്കുക
  • വീടിന്റെ പടിഞ്ഞാറ് ദിശയിൽ വാസ്തു ദോഷമുണ്ടെങ്കിൽ പിരിമുറുക്കം ഉണ്ടാകാം
Vastu Tips: വീടിന്റെ വാസ്തു ദോഷം നിങ്ങൾക്ക് depression ഉണ്ടാക്കാം, തടയാനുള്ള മാർഗമിതാ..

ഈ ദിവസങ്ങളിൽ സമ്മർദ്ദത്തിന്റെയും (Stress) വിഷാദത്തിന്റെയും (Depression)  പ്രശ്നം മുതിർന്നവരിൽ മാത്രമല്ല ചെറിയ കുട്ടികളിലും കാണപ്പെടുന്നു. പലതവണയും സമ്മർദ്ദത്തിന്റെ അളവ് കൂടുകയും ഇതുമൂലം വ്യക്തികൾ വിഷാദരോഗത്തിന് ഇരയാകുകയും ചെയ്യുന്നുണ്ട്. ചിലർക്ക് പരീക്ഷയാണ് ഇതിന് കാരണമെങ്കിൽ, മറ്റ് ചിലർക്ക് പരീക്ഷ മോശമായതായിരിക്കും പ്രശ്നം, അതുപോലെ ചിലർക്ക് ഓഫീസിലെ പ്രശ്നമായിരിക്കും മറ്റ് ചിലർക്ക് അവനവന്റെ ജീവിത പ്രശ്നങ്ങൾ ആയിരിക്കും. 

Also Read: നവധാന്യ ഗണപതിയെ ദിവസവും വണങ്ങുന്നത് ഉത്തമം

വിഷാദം എന്നത് വലിയൊരു പ്രശ്നമാണ് ഇത് കാരണം ഒരു വ്യക്തിയുടെ ഉള്ളിൽ Negativity ഉണ്ടാകുന്നു.  ഇത് ജീവിതത്തെ മോശമായി ബാധിക്കുന്നു. വീട്ടിലെ എന്തൊക്കെ  വാസ്തുദോഷം കാരണം നിങ്ങൾ വിഷാദരോഗത്തിന് (Depression) അടിമപ്പെട്ടേക്കാം എന്ന് നമുക്ക് നോക്കാം..  

വീടിന്റെ വാസ്തു ദോഷവും വിഷാദവും തമ്മിലുള്ള ബന്ധം എന്താണ് 

വീടിന്റെ പടിഞ്ഞാറൻ ദിശയിലുള്ള വാസ്തു ദോഷം (Vastu Shastra) കാരണം ഒരാൾക്ക് സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടാമെന്ന് വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ വിഷാദം ഒഴിവാക്കണമെങ്കിൽ ഈ ദിശ വാസ്തുവിന് അനുസൃതമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. 

Also Read: കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ച ദുർഗാ സ്തോത്രം ദിവസവും ജപിക്കൂ..

വാസ്തു അനുസരിച്ച് പടിഞ്ഞാറൻ ദിശയിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന ഒന്നും ചെയ്യരുത് എന്നാണ്.  അതുകൊണ്ടുതന്നെ ഈ ദിശയിൽ bedroom ഉണ്ടാക്കരുതെന്നാണ് പറയുന്നത്.  ഈ ദിശയിൽ   ടോയ്‌ലറ്റുകളും കോണിപ്പടികളും നിർമ്മിക്കാം. ഇതുകൂടാതെ ഭാരമുള്ള വസ്തുക്കളെ വടക്കുകിഴക്കൻ ദിശയിൽ സൂക്ഷിക്കരുത് അതുപോലെ വീട് എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക.

വിഷാദരോഗം ഒഴിവാക്കാൻ വാസ്തു അനുബന്ധ പരിഹാരങ്ങൾ ഇതാ..

പിരിമുറുക്കമോ വിഷാദമോ അനുഭവിക്കുന്ന വ്യക്തി ഒരിക്കലും വടക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലേക്ക് തലവച്ച് ഉറങ്ങരുത്. ഇത് ചെയ്യുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കിഴക്കോ തെക്കോ ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് ശീലിക്കണം.  

ഒരിക്കലും പൊട്ടിയതോ പൊളിഞ്ഞതോ ആയ കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്. അത്തരം ഇനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ബന്ധത്തിൽ ഭിന്നത വർദ്ധിപ്പിക്കുന്നു ഇത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു.

Also Read: സർവ്വവിഘ്നങ്ങൾ നീങ്ങാൻ വിഘ്നഹര സ്തോത്രം ഉത്തമം

വീട്ടിൽ negativity നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, എല്ലായ്പ്പോഴും പിരിമുറുക്കമുണ്ട് അല്ലെങ്കിൽ വീട്ടിലെ ഏതെങ്കിലും ഒരംഗം വിഷാദരോഗത്തിന് അടിമയാണെങ്കിൽ വീട്ടിൽ സുഗന്ധമുള്ള ധൂപ് വൈകുന്നേരങ്ങളിൽ കത്തിക്കുന്നത് ഉത്തമമാണ്. ധൂപ് വർഗ്ഗങ്ങളാൽ അന്തരീക്ഷം സുഗന്ധമാകുമ്പോൾ അത് മനസ്സിന് സമാധാനം നൽകുകയും പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

വീട്ടിലെ വലകളും അഴുക്കുകളും മാനസിക സമ്മർദ്ദത്തിന് കാരണമാകും അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഈ വലകളൊക്കെ അടിച്ചുകളഞ്ഞ് വീ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News