തിങ്കളാഴ്ചകളിൽ മഹാദേവനെ ഭജിക്കുന്നത് ഉത്തമമാണ്.  പഞ്ചഭൂതങ്ങളായ ഭൂമി,  ജലം, അഗ്നി, വായു, ആകാശം എന്നിവ മഹാദേവനായി  കരുതപ്പെടുന്നതിനാൽ 'ഓം നമഃശിവായ' എന്ന ഈ മന്ത്ര ജപത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 


COMMERCIAL BREAK
SCROLL TO CONTINUE READING

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി ജപിക്കേണ്ട അത്ഭുതമന്ത്രമാണ്  'ഓം നമഃ ശിവായ'.  


Also Read: Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം


ശിവനെ നമിക്കുന്നു എന്ന് അർത്ഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു.  


എല്ലാ ദിനവും രാവിലെ നമഃശിവായ ജപിച്ചാൽ  മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും.
നിത്യവും നിശ്ചിത കണക്കിൽ ഈ മന്ത്രം ജപിച്ചാൽ നമ്മളിലുള്ളതും അതുപോലെ നമ്മുടെ ചുറ്റിലുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 


Also Read: പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം


അതുകൊണ്ടുതന്നെ ദിവസവും 108 തവണ ഈ മന്ത്രം ജപിക്കുന്നത് ഉത്തമം.  ഈ മന്ത്രം ചൊല്ലുമ്പോൾ ശ്രദ്ധിക്കേണ്ടത് ഏറെ ശുദ്ധിയോടെയും വൃത്തിയോടെയും ചൊല്ലേണ്ട മന്ത്രമാണ് ഇത് എന്നതാണ്. 


അതായത് ഓം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ശരീരശുദ്ധിയും  മനഃശുദ്ധിയും വേണം എന്നർത്‌ഥം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.