പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം

എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം.  ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്.  ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.   

Written by - Ajitha Kumari | Last Updated : Mar 8, 2021, 06:26 AM IST
  • എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി ജപിക്കാവുന്ന മന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം
  • ഈ മന്ത്രം പൂജാമുറിയില്‍ നെയ് വിളക്ക് കൊളുത്തിവച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് വേണം ജപിക്കാൻ.
  • ജപിക്കുന്ന സമയത്ത് കറുത്ത വസ്ത്രം ധരിക്കുന്നത് ഉത്തമം.
പാപശമനത്തിനായി ശിവമന്ത്രമായ സർവ്വ പാപ നിവാരണ മന്ത്രം ജപിക്കുന്നത് ഉത്തമം

എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനായി മൂന്ന് നേരങ്ങളിലും ജപിക്കാവുന്ന ഒരു ശിവമന്ത്രമാണ് സര്‍വ്വ പാപ നിവാരണ മന്ത്രം.  ഇത് നമ്മൾ അറിയാതെ ചെയ്തുപോയ തെറ്റിന് പരിഹാരമായി ചൊല്ലാവുന്ന മന്ത്രമാണ്.  ഈ മന്ത്രം മനപൂര്‍വ്വമായി ചെയ്ത പാപത്തിനുള്ള പരിഹാരമല്ല.   

ഈ മന്ത്രം പൂജാമുറിയില്‍ നെയ് വിളക്ക് കൊളുത്തിവച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് വേണം ജപിക്കാൻ.  അങ്ങനെ ജപിക്കുന്ന സമയത്ത് കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമമാണ്. ഈ മന്ത്രം തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളില്‍ ജപിക്കുന്നത് ഉത്തമ ഫലം ലഭിക്കും എന്നാണ് വിശ്വാസം.   

Also Read: ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം

 പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം (108 തവണ ജപിക്കണം)

ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ

മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 തവണ ജപിക്കണം)

ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്‌നയേ നമ:ശിവായ

Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം

സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 തവണ ജപിക്കണം)

ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News