Astro Remedies for Money: ലക്ഷ്മി ദേവിയുടെ കൃപ നിലച്ചോ? ഈ ഉപായം ചെയ്തോളൂ പണത്തിന്റെ പെരുമഴ ഉണ്ടാകും
Astro Remedies for Money: ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് ശംഖ് (Shankh) വളരെ സഹായകരമാണ്. ശംഖ് കൊണ്ടുള്ള പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ ഒരാൾക്ക് സമ്പത്തും സന്തോഷവും എല്ലാം ലഭിക്കും.
Astro Remedies for Money: ലക്ഷ്മീദേവിയുടെ (Devi Laxmi Blessings) കൃപയാൽ മാത്രമേ ജീവിതത്തിൽ സന്തോഷവും സമ്പത്തും ലഭിക്കൂ. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി (Devi Laxmi) കോപപ്പെട്ടാൽ ഒരു വ്യക്തി ഒരു നാണയത്തിന് വേണ്ടിപ്പോലും ബുദ്ധിമുട്ടും. അതുകൊണ്ടാണ് ലക്ഷ്മി ദേവി വസിക്കുന്ന വീട്ടിൽ ഐശ്വര്യം നിലനിൽക്കുന്നതെന്ന് പറയുന്നത്.
ലക്ഷ്മി ദേവി (Devi Laxmi) നിങ്ങളെ അനുഗ്രഹിക്കുന്നില്ലെങ്കിൽ സാമ്പത്തിക പരിമിതികളാൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ജ്യോതിഷത്തിലും (Astrology) ലാൽ കിതാബിലും (Lal Kitab) പരാമർശിച്ചിട്ടുള്ള ചില പരിഹാരങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭ്യമാക്കാം.
Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും
ശംഖ് കൊണ്ടുള്ള പരിഹാരങ്ങൾ
വെള്ളിയാഴ്ച ലക്ഷ്മീദേവിക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും, പരിഹാരങ്ങൾ ചെയ്യുന്നതും കൂടുതൽ ഫലം നൽകുന്നു. അതേസമയം ലക്ഷ്മി ദേവിക്ക് ശംഖ് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ശംഖ് കൊണ്ട് ചില പ്രതിവിധികൾ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയുടെ കൃപ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
ബിസിനസ്സിലെ പുരോഗതിക്കുള്ള പ്രതിവിധി (Remedy for progress in business): ബിസിനസ്സിൽ ഇടയ്ക്കിടെ നഷ്ടം സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ കടയിലോ ജോലിസ്ഥലത്തോ മഹാവിഷ്ണുവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ ശംഖ് വച്ച് ആരാധിക്കുക. കൂടാതെ ശംഖിൽ ഗംഗാജലം നിറച്ച് ജോലിസ്ഥലത്ത് തളിക്കുക. താമസിയാതെ പോസിറ്റീവ് ഇഫക്റ്റുകൾ ദൃശ്യമാകും.
Also Read: Snakes in Dreams: പാമ്പുകളെ സ്വപ്നത്തിൽ പല തവണ കാണുന്നു, ഈ പരിഹാരങ്ങൾ ചെയ്യുന്നത് നന്ന്
സന്തോഷവും ഐശ്വര്യവും ലഭിക്കാനുള്ള പ്രതിവിധി (Remedy to get happiness and prosperity): വീട്ടിൽ കൃത്യമായി പൂജിച്ച ശേഷം ശംഖ് സ്ഥാപിക്കുക. ഇതോടെ, വീടിന്റെ സാമ്പത്തിക സ്ഥിതി ഉടൻ മെച്ചപ്പെടാൻ തുടങ്ങും. വീട്ടിൽ ശംഖ് ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമാണ്.
വീട്ടിലെ അസ്വസ്ഥതകൾ അകറ്റാനുള്ള പ്രതിവിധി (Remedy to remove unrest in the house): വീട്ടിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടായാൽ ശംഖ് പൂജിച്ച് തുളസി അർപ്പിക്കുക. ഇത് വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. കൂടാതെ വീടിളെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ശംഖ് ദിവസവും ഊതുക. ഇക്കാരണത്താൽ വീട്ടിൽ പോസിറ്റീവ് എനർജിയുടെ ഒഴുക്ക് ഉണ്ടാകും. എന്നാൽ പൂജ ചെയ്ത് സ്ഥാപിച്ച ശംഖ് ഒരിക്കലും ഊതരുത് പകരം അതിനായി വേറെ ശംഖ് വയ്ക്കുക.
Also Read: Wedding Rules: വിവാഹ തീയതി തീരുമാനിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യരുത്, ദോഷമുണ്ടാക്കും
ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രതിവിധി (Remedy to improve married life): ശംഖ് ഒരു ചില്ല് പാത്രത്തിൽ സൂക്ഷിക്കുക. ഈ പ്രതിവിധി ദാമ്പത്യ ജീവിതം മെച്ചപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.