Wedding Rules: വിവാഹ തീയതി തീരുമാനിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യരുത്, ദോഷമുണ്ടാക്കും

Wedding Rules: വിവാഹം വളരെ പവിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് എല്ലാ വൈവാഹിക കാര്യങ്ങളും വലിയ നിയമത്തോടെ ചെയ്യുന്നത്. ഇന്ന് നമുക്ക് വിവാഹ തീയതി നിശ്ചയിക്കുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റുകളെക്കുറിച്ചറിയാം...   

Written by - Ajitha Kumari | Last Updated : Sep 21, 2021, 10:56 PM IST
  • വിവാഹത്തിന് മുമ്പ് ഈ തെറ്റുകൾ ചെയ്യരുത്
  • ജ്യോതിഷ പ്രകാരം ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
  • ജാതക പൊരുത്തത്തിന്റെകൂടെ ഈ കാര്യങ്ങളും ആവശ്യമാണ്
Wedding Rules: വിവാഹ തീയതി തീരുമാനിക്കുമ്പോൾ ഈ 5 തെറ്റുകൾ ചെയ്യരുത്, ദോഷമുണ്ടാക്കും

Wedding Rules: ഹിന്ദു വിശ്വാസങ്ങളിൽ വിശ്വസിക്കുന്ന പലരും ജ്യോതിഷത്തിലും വിശ്വസിക്കുന്നു. വിവാഹത്തിന് മുമ്പ് ആളുകൾ ജാതക പൊരുത്തം നടത്തുന്നു. ജ്യോതിഷത്തിൽ ജാതക പൊരുത്തത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനുപുറമെ മിക്ക ആളുകളും വിവാഹത്തിന് മുമ്പ് ഒരു ജ്യോത്സ്യനെക്കൊണ്ട് വിവാഹ തീയതി നിശ്ചയിക്കുന്നു. 

Also Read: Horoscope 21 September 2021: ഇന്ന് പഴയ കടങ്ങളിൽ നിന്നും മുക്തി! ഈ തെറ്റുകൾ വരുത്തുന്നത് ഒഴിവാക്കുക 

വിവാഹ തീയതി തീരുമാനിക്കുന്നതിന് മുമ്പ് ചില നിയമങ്ങളുണ്ട് അത് പിന്തുടർന്നാൽ കുടുംബത്തിൽ എപ്പോഴും സന്തോഷമുണ്ടാകും. വിവാഹ തീയതി നിശ്ചയിക്കുന്നതിനു മുൻപുള്ള 5 നിയമങ്ങളെക്കുറിച്ച് നമുക്കറിയാം. 

വിവാഹ തീയതി നിശ്ചയിക്കുമ്പോൾ ഈ 5 തെറ്റുകൾ വരുത്തരുത് (Don't make these 5 mistakes while fixing the wedding date)

>> മാതാപിതാക്കൾ വിവാഹിതരായ മാസം ഒഴിവാക്കുക

മാതാപിതാക്കൾ വിവാഹിതരായ മാസത്തിൽ ഒരാൾ ഒരിക്കലും വിവാഹം കഴിക്കരുത്. ആരുടെയെങ്കിലും മാതാപിതാക്കൾ ഫെബ്രുവരിയിൽ വിവാഹിതരായിട്ടുണ്ടെങ്കിൽ അവരുടെ വിവാഹം അതേ  മാസം ഒഴിവാക്കണം. മിക്ക ആളുകൾക്കും ഈ കാര്യം അറിയില്ല. എന്നാൽ ഈ കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

Also Read: Astrology: നിങ്ങളുടെ ഭാഗ്യം, സ്വഭാവം, തൊഴിൽ എന്നിവ നിർണ്ണയിക്കുന്നത് ഏത് ഗ്രഹമാണെന്ന് അറിയാം

വീട്ടിലെ മൂത്ത കുട്ടിയെ ജ്യേഷ്ഠ മാസത്തിൽ വിവാഹം കഴിപ്പിക്കരുത്

വീട്ടിലെ മൂത്ത മകനെയോ മകളേയോ ഒരിക്കലും ജ്യേഷ്ഠ മാസത്തിൽ വിവാഹം കഴിപ്പിക്കരുത്. ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് ജ്യേഷ്ഠ മാസം മെയ് മുതൽ ജൂൺ വരെയാണ്. ജ്യേഷ്ഠ മാസത്തിൽ ആദ്യത്തെ കുട്ടിയുടെ വിവാഹം ശുഭസൂചകമായി കണക്കാക്കപ്പെടുന്നില്ല. അതിനാൽ വിവാഹ തീയതി നിശ്ചയിക്കുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഈ രാശികളിൽ വിവാഹം കഴിക്കരുത്

പൂർവ്വ, ഫാൽഗുണി, പുഷ്യ നക്ഷത്രം എന്നിവ വിവാഹത്തിന് നല്ലതല്ല. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വിവാഹ തീയതി ലഭിക്കുമ്പോൾ ഈ സമയത്ത് ഈ നക്ഷത്രസമൂഹങ്ങൾ ഉണ്ടോ എന്ന് ജ്യോത്സ്യനോട് ചോദിച്ചറിയണം. വ്യക്തത വന്നതിനുശേഷം മാത്രം തീയതി തീരുമാനിക്കുക

Also Read: Garuda Purana: മരണത്തിന് മുമ്പ് ശബ്ദം നഷ്ടപ്പെടുന്നു, ആഗ്രഹമുണ്ടായിട്ടും ആ സമയം എന്തുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല? 

 

താരം അസ്തമിക്കുകയാണെങ്കിൽ വിവാഹം കഴിക്കരുത്

വ്യാഴവും ശുക്രനും സംക്രമത്തിലാണെങ്കിലും നക്ഷത്രം അസ്തമിക്കുന്നുവെങ്കിൽ ആ സമയം വിവാഹത്തിന് അനുയോജ്യമല്ല. ഇതിനുപുറമെ, ചാതുർമാസിന്റെ സമയവും വിവാഹത്തിന് അനുകൂലമായി കണക്കാക്കുന്നില്ല. അതിനാൽ ഈ തീയതികളിലും വിവാഹം ഒഴിവാക്കണം.

സൂര്യഗ്രഹണത്തിലും ചന്ദ്രഗ്രഹണത്തിലും വിവാഹം കഴിക്കരുത്

സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉള്ള ദിവസത്തിന് മൂന്ന് ദിവസം മുമ്പും മൂന്ന് ദിവസത്തിന് ശേഷവും വിവാഹ തീയതി നിശ്ചയിക്കരുത്. ഗ്രഹണസമയത്ത് ഏതെങ്കിലും വൈവാഹിക കാര്യങ്ങൾ ചെയ്യുന്നത് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News