എല്ലാവരുടെയും ആഗ്രഹം തന്നെ സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവി (Goddess Lakshmi) തന്നിൽ സന്തുഷ്ടരായിരിക്കണമെന്നും ദേവിയുടെ കൃപ നിലനിർത്തണമെന്നുമാണ്  അല്ലെ.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി മിക്ക ആളുകളും ലക്ഷ്മി ദേവിയെ പൂർണ്ണമായ നിയമത്തിൽ തന്നെ ആരാധിക്കുന്നു. എന്നാൽ നിങ്ങളുടെ ആരാധന വിജയകരമാകണമെങ്കിൽ ലക്ഷ്മി ദേവി (Goddess Lakshmi) നിങ്ങളെ പ്രസാദിപ്പിക്കുകയും വീട്ടിൽ സന്തോഷമുണ്ടാകുകയും ചെയ്യണമെങ്കിൽ  ലക്ഷ്മി ദേവിയുടെ ഏത് തരത്തിലുള്ള ചിത്രമോ ചിത്രത്തിനെ ആരാധിക്കണമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്.


ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനായി പലരും പല ചിത്രവും വീട്ടിലേക്ക് കൊണ്ടുവരുന്നു അത് ശരിയല്ല. ലക്ഷ്മി ദേവിയുടെ ചിത്രം വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ  കുറച്ച് കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം (What type of photo to bring home) അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.


Also Read: Pradosha Vrat 2021: ഈ ദിനം മഹാദേവനെ ഭജിക്കുന്നത് ഉത്തമം


1. ലക്ഷ്മി ദേവിയുടെ ചിത്രത്തിൽ ആന (Elephant in Goddess Lakshmi Photo) ഉണ്ടാകുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മഹാലക്ഷ്മിയുടെ ഇരുഭാഗത്തും ആനകൾ ഒഴുകുന്ന വെള്ളത്തിൽ നിൽക്കുകയും നാണയങ്ങൾ പെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ അത്തരമൊരു ചിത്രം വീട്ടിൽ വയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. കൂടാതെ ചിത്രത്തിൽ ആനകൾ അവരുടെ തുമ്പിക്കൈയിൽ കലശം വച്ചുകൊണ്ട് നിൽക്കുകയാണെങ്കിൽ അത്തരം ചിത്രവും നല്ലതായി കണക്കാക്കപ്പെടുന്നു, ഇത് വീട്ടിൽ സന്തോഷവും സമാധാനവും സമ്പത്തും നൽകുന്നു.


2. ലക്ഷ്മി ദേവിയുടെ ചിത്രം വാങ്ങുമ്പോൾ ഇത് കൂടി ശ്രദ്ധിക്കണം എന്തെന്നാൽ ലക്ഷ്മീദേവി ഇരിക്കുന്നത് താമരപ്പൂവിൽ ആയിരിക്കണമെന്നത് (Lakshmi ji sitting on lotus).  അത്തരം ചിത്രങ്ങളും വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.  മാത്രമല്ല ഇത്തരമൊരു ചിത്രം ആരാധിക്കുന്നതിലൂടെ വീട്ടിൽ പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടാവില്ല.


3.ലക്ഷ്മി ദേവിക്കൊപ്പം വിഷ്ണുവിനെ ആരാധിക്കുന്നത് അത്യാവശ്യവും ശുഭകരവുമാണ്. വിഷ്ണുവില്ലാതെ ലക്ഷ്മി ദേവി ആരുടെയും വീട്ടിൽ വരില്ലയെന്നും അതുകൊണ്ടുതന്നെ  വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷ്മി ദേവിയെ വീട്ടിലേക്ക് കൊണ്ടുവരാം എന്നാണ് വിശ്വാസം. അതിനാൽ ലക്ഷ്മി ദേവിയും വിഷ്ണുദേവനും ഒരുമിച്ചുള്ള ചിത്രം (Goddess Lakshmi and lord Vishnu together) വീട്ടിൽ വയ്ക്കുന്നതും ഉത്തമമാണ്. 


Also Read: Rashi Parivartan: ഏപ്രിൽ 10 വരെ ശുക്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക


4. രണ്ട് കൈകളിൽ നിന്നും പണം ഒഴുകുന്ന ലക്ഷ്മി ദേവിയുടെ ചിത്രം സമ്പത്ത് കൈവരിക്കുന്നതിന് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതുപോലെതന്നെ ലക്ഷ്മി ദേവി  പുഞ്ചിരിക്കുന്ന ചിത്രവും ഉത്തമമായി കണക്കാക്കപ്പെടുന്നു. അതുപോലെ ലക്ഷ്മി ദേവിയുടെ ചിത്രത്തിൽ (Kuber photo with lakshmi ji) കുബേരന്റെ ചിത്രമുള്ളതും നല്ലതായി കണക്കാക്കപ്പെടുന്നു.


ലക്ഷ്മിയുടെ ഇത്തരമൊരു ചിത്രം അബദ്ധത്തിൽ പോലും വീട്ടിൽ സൂക്ഷിക്കരുത് 


- തിരുവെഴുത്തുകളിൽ മൂങ്ങ ലക്ഷ്മി ദേവിയുടെ വാഹനമാണെന്ന് പറയപ്പെടുന്നു. പക്ഷേ ദേവിയുടെ ചിത്രത്തിൽ മൂങ്ങയോ അല്ലെങ്കിൽ ദേവി മൂങ്ങയോടൊപ്പം ഇരിക്കുന്നതു ആയ    (Avoid lakshmi ji photo with owl) ചിത്രം വീട്ടിൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.


-ഇതുകൂടാതെ ലക്ഷ്മി ദേവി നിൽക്കുന്ന ചിത്രവും വീട്ടിൽ സ്ഥാപിക്കാൻ പാടില്ല. ഇതിലൂടെ വീട്ടിൽ പണത്തിന്റെ ചെലവ് വർധിക്കും. അതുയകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ചിത്രം വീട്ടിൽ വയ്ക്കാൻ സൂക്ഷിക്കണം. 


Also Read: കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കും


-ലക്ഷ്മി ദേവിയുടെ പാദങ്ങൾ കാണുന്ന ചിത്രവും വാങ്ങരുത് കാരണം ഈ ചിത്രം വീട്ടിൽ വയ്ക്കുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിൽ കൂടുതൽ കാലം ഉണ്ടാവില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ