Dhanteras 2022: സ്വര്‍ണവും സ്വർണാഭരണങ്ങളും ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാരത സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണ്.  സ്വര്‍ണം എന്നും ഭാഗ്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയുടെ വാസസ്ഥലമായി വളരെ പുരാതന കാലം തൊട്ട്  സ്വര്‍ണത്തെ ആളുകള്‍ കരുതുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാർക്ക് സ്വര്‍ണം കൂടുതല്‍ ഇഷ്ടമാണ്. അതിനാല്‍ തന്നെ നമ്മുടെ  രാജ്യത്ത് സ്വര്‍ണ വിപണി എന്നും സജീവമാണ്. സ്വര്‍ണം ജനങ്ങളുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല.  


Also Read:   Career Astrology: മാധ്യമം, ഫാഷൻ, സിനിമ എന്നീ മേഖലകളിൽ ആധിപത്യം പുലർത്തുന്നവരാണ് ഈ 2 രാശിക്കാർ! നിങ്ങളും ഉണ്ടോ?


ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എല്ലാ ആഘോഷങ്ങള്‍ക്കും പുതിയ ആഭരണങ്ങള്‍  വാങ്ങുക എന്നത് ചിലരെ  സംബന്ധിച്ചിടാത്തോളം ഒരു പതിവാണ്.  ദീപാവലി, ഹോളി,  മകരസംക്രാന്തി, ദസറ, നവരാത്രി, ഗുഡി പദ്വ, ദീപാവലി, അക്ഷയ തൃതീയ, ധന്തേരാസ്  തുടങ്ങി ഏതാഘോഷത്തിനും സ്വർണം വാങ്ങുന്നത് ശുഭകരമാണെന്ന് ആളുകൾ കരുതുന്നു. എന്നാല്‍, ഇവയില്‍  ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ എല്ലാ വര്‍ഷവും ധന്‍തേരസ് ദിനത്തില്‍  സ്വര്‍ണ വില്‍പ്പന റെക്കോര്‍ഡ് കവിയാറുണ്ട്. 


Also Read:   Govardhan Puja 2022: ഈ വര്‍ഷം ഗോവർദ്ധൻ പൂജ എന്നാണ്? പ്രാധാന്യവും തിയതിയും അറിയാം


ധൻതേരസ്, ധന്‍ എന്നാല്‍ സമ്പത്ത്, എന്നും  തേരസ് എന്നാല്‍, പതിമൂന്നാം ദിവസം എന്നുമാണ് അര്‍ഥം.   ഈ ദിവസം ആളുകള്‍ സ്വർണ്ണക്കട്ടികൾ, ർണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ, വെള്ളി നാണയങ്ങൾ അല്ലെങ്കിൽ വെള്ളി പാത്രങ്ങൾ എന്നിവ വാങ്ങുന്നു. ഇത് ഏറെ ശുഭകരമായി കണക്കാക്കുന്നു. 


ധൻതേരസിൽ സ്വര്‍ണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. 


പണ്ട് ഹിമ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്  ഒരു മകന്‍ ഉണ്ടായിരുന്നു. മകന് 16 വയസുള്ളപ്പോള്‍  രാജാവ്‌ അവനെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുമായി വിവാഹം നടത്തി.  അതേസമയം, വിവാഹത്തിന്‍റെ നാലാം ദിവസം രാജകുമാരൻ പാമ്പുകടിയേറ്റ് മരിക്കുമെന്ന് ജ്യോതിഷികൾ പ്രവചിച്ചു. ഇതോടെ രാജാവ്‌ ആശങ്കയിലായി. ഈ  വിവരം രാജാവിനെയും വധുവിനെയും  ഒപ്പം രാജ കുടുംബത്തേയും ദുഃഖത്തിലാക്കി. വധു മിടുക്കിയും  സുന്ദരിയും അർപ്പണബോധവുമുള്ള പെൺകുട്ടിയായിരുന്നു. തന്‍റെ ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാൻ അവൾ ഒരു പദ്ധതി കണ്ടെത്തി. 


തന്‍റെ ഭര്‍ത്താവിന്‍റെ മരണം ജ്യോതിഷികള്‍ പ്രവചിച്ച ദിവസം  രാജകുമാരി ഒരു കാര്യം ചെയ്തു.  അവര്‍ കൊട്ടാരത്തിലെ എല്ലാ ആഭരണങ്ങളും സ്വർണ്ണവും ശേഖരിച്ച് കൊട്ടാരത്തിന്‍റെ പ്രധാന കവാടത്തിന് മുന്‍പില്‍ കൂമ്പാരം കൂട്ടി വച്ചു. രാജകുമാരനും രാജകുമാരിയും രാത്രി മുഴുവൻ  ഉറങ്ങാതെ  കഥകൾ പറഞ്ഞുകൊണ്ട് സമയം ചിലവഴിച്ചു. 


ഈ സമയം, അതായത്, രാജകുമാരന്‍റെ ജീവനെടുക്കാന്‍ നിശ്ചയിച്ച സമയത്ത്  യമദേവന്‍ കൊട്ടാരത്തെ സമീപിച്ചു.  പ്രവചനമനുസരിച്ച് അദ്ദേഹം പാമ്പിന്‍റെ രൂപം സ്വീകരിച്ചു, പാമ്പിന്‍റെ രൂപത്തില്‍ കൊട്ടാരത്തിന്‍റെ പ്രധാന വാതിലിന് സമീപമെത്തിയ  യമദേവനെ  ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും വഴിതടഞ്ഞു. സ്വര്‍ണത്തിന്‍റെയും ആഭരണങ്ങളുടേയും തിളക്കം പാമ്പിന്‍റെ കാഴ്ചയെ ഏതാണ്ട്  ഇല്ലാതാക്കി. അന്ധനായ പാമ്പിന്  കൊട്ടാരത്തിൽ പ്രവേശിക്കാനായില്ല. ഇതിനിടയിൽ പെൺകുട്ടി പാടിയ ശ്രുതിമധുരമായ ഗാനങ്ങളിൽ പാമ്പ് മയങ്ങി. രാത്രി മുഴുവൻ പാമ്പ്‌ അവിടെ രാജകുമാരിയുടെ പാട്ട് കേട്ട് മയങ്ങി കിടന്നു,  


ഈ സമയം, രാജകുമാരന്‍റെ മരണത്തിന് ഗ്രഹങ്ങൾ നിശ്ചയിച്ചിരുന്ന സമയം കടന്നുപോയി. രാജകുമാരനെ കടിക്കാൻ പാമ്പിന് സാധിച്ചില്ല. യമദേവന്‍ രാജകുമാരന്‍റെ ജീവനെടുക്കാതെ പാമ്പിന്‍റെ രൂപത്തില്‍ കൊട്ടാരം വിട്ടിറങ്ങി. അങ്ങനെ, തന്‍റെ സമർത്ഥമായ തന്ത്രങ്ങളും ഭഗവാനോടുള്ള ഭക്തിയും കൊണ്ട്, പെൺകുട്ടി രാജകുമാരന്‍റെ ജീവൻ രക്ഷിക്കുന്നതില്‍ വിജയിച്ചു. 


ധൻതേരസ് ആഘോഷത്തിന്‍റെ തുടക്കവും പാരമ്പര്യവും ഇതാണ്. രാജകുമാരന്‍ എങ്ങനെ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന കഥയാണ് ധൻതേരസ് ദിനത്തിൽ സ്വര്‍ണം വാങ്ങുന്ന പാരമ്പര്യത്തിന് പ്രചോദനമായത്. ഈ ദിവസം പൂജയ്ക്ക് സ്വര്‍ണം സൂക്ഷിക്കുകയും ലക്ഷ്മി ദേവിയുടെയും  യമദേവന്‍റെയും  അനുഗ്രഹം തേടുന്നതിനായി പ്രധാന വാതിലിന് മുന്നിൽ യമദീപം എന്നറിയപ്പെടുന്ന വിളക്ക് കത്തിക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.