നിങ്ങൾ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും നമ്മുടെ വീട്ടിലെ പൂജാമുറിയിൽ മഹാദേവന്റെ തൊട്ട് ദേവിയുടെ മൂർത്തികൾ വരെ ഉണ്ടായിരിക്കും എന്തിന് വിഷ്ണു ഭഗവാന്റെ ഫോട്ടോയും ഉണ്ടാകും.  പക്ഷെ ശനിദേവന്റെ മൂർത്തിയോ ചിത്രമോ കാണാറില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

പലതവണ നിങ്ങളുടെ ഉള്ളിലും ഈ ചോദ്യം ഉണ്ടായിക്കാണും എന്തുകൊണ്ട് ശനിദേവന്റെ ചിത്രം വീട്ടിലെ പൂജാമുറിയിൽ വയ്ക്കുന്നില്ലയെന്ന് അല്ലെ? 


Also Read: ശാസ്തൃ സൂക്തം കലിദോഷ ശാന്തിക്ക് ഫലപ്രദം


ശനി ദേവിന് ശാപം ലഭിച്ചിട്ടുണ്ട് 


മതഗ്രന്ഥങ്ങൾ അനുസരിച്ച് ശനിദേവിന്റെ വിഗ്രഹമോ ചിത്രമോ വീടിന്റെ ക്ഷേത്രത്തിൽ സൂക്ഷിക്കരുത് എന്നാണ്.  കൂടാതെ വീടിന് പുറത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ മാത്രം ശനിദേവനെ ആരാധിക്കണം എന്നാണ്.  


ഇതിനു പിന്നിലെ കാരണം എന്നുപറയുന്നത് ശനിദേവന് ശാപം ലഭിച്ചിട്ടുണ്ട് എന്നാണ് (Shani dev was cursed).  ശാപം എന്തെന്നാൽ നിന്നെ ആരൊക്കെ കാണുന്നുവോ അവർക്ക് അനിഷ്ടം അല്ലെങ്കിൽ എന്തെങ്കിലും ദോഷം ഉണ്ടാകും എന്നതാണ്. 


Also Read: Shanidev നെ പ്രസാദിപ്പിക്കണമെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുക, ഉത്തമ ഫലം നിശ്ചയം


ഈ കാരണത്താലാണ് ശനിദേവന്റെ ചിത്രം അല്ലെങ്കിൽ മൂർത്തി നമ്മുടെ വീടുകളിൽ സൂക്ഷിക്കാത്തത്.  ശനി ദേവന്റെ ദൃഷ്ടി വീഴാതിരിക്കാൻ വേണ്ടി മാത്രം. 


ശനി ദേവിന്റെ കണ്ണുകളിൽ നോക്കരുത്


ശനിദേവിനെ കാണാൻ നിങ്ങൾ ക്ഷേത്രത്തിൽ പോയാൽപോലും അദ്ദേഹത്തിൻറെ കണ്ണുകളിൽ നോക്കരുത് മറിച്ച് കാലുകളിലേക്ക് നോക്കുക (Look towards his feet).  മാത്രമല്ല നിങ്ങൾ വീട്ടിൽ ശനിദേവന്റെ പൂജ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മനസ്സിൽ മാത്രം ഓർത്താൽ മതിയാകും. കൂടാതെ ശനിദേവിന്റെ ദിവസമായി കണക്കാക്കപ്പെടുന്ന ദിനമാണ് ശനിയാഴ്ച.  ആ ദിവസം ശനിദേവിനൊപ്പം ഹനുമാനെയും ആരാധിക്കുന്നത് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിദേവനെയും പ്രസാദിപ്പിക്കാൻ കഴിയും. 


ഈ മൂർത്തികളും പൂജാമുറിയിൽ വയ്ക്കരുത്


ശനി ദേവനെ കൂടാതെ രാഹു-കേതുവിന്റെ മൂർത്തിയോ ചിത്രമോ, അതുപോലെ ശിവന്റെ നടരാജ രൂപം, ഭൈരവന്റെ മൂർത്തിയോ ചിത്രമോ ഒന്നും വീട്ടിലെ പൂജാമുറിയിൽ വയ്ക്കരുത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.