നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് (Holi Festival) വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. മാർച്ച് 28 ഞായറാഴ്ച അതായത് ഇന്ന് വൈകുന്നേരം ഹോളികാ ദഹനും (Holika Dahan) അടുത്ത ദിവസം മാർച്ച് 29 തിങ്കളാഴ്ച ഹോളിയും ആഘോഷിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദു കലണ്ടർ അനുസരിച്ച് ഹോളിക ദഹാൻ എല്ലാ വർഷവും ഫാൽഗുണ മാസത്തിലെ പൗർണ്ണമിയിലാണ് നടക്കുന്നത്. 


ഹോളി ദിനത്തിൽ (Holi 2021) നിറങ്ങൾ കൊണ്ട് കളിക്കുന്നതിനോടൊപ്പം മതപരമായ കാഴ്ചപ്പാടിൽ ഹോളി ഉത്സവവും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഹോളി ദിനത്തിൽ ഹനുമാനെ ആരാധിക്കുന്നതിലൂടെ (Worshipping Lord Hanuman) ഒരാൾക്ക് എല്ലാത്തരം കഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടാമെന്നാണ് വിശ്വാസം. 


Also Read: Vastu Tips: റോഡിൽ വീണു കിടക്കുന്ന കാശ് എടുക്കണോ വേണ്ടയോ? ഫലം എന്താണ് അറിയാം..


ഹോളി രാത്രിയിൽ ഹനുമാൻ ജിയെ ആരാധിക്കുന്നത് ശുഭമായിരിക്കും


ഹോളിയ്ക്ക് ഒരു ദിവസം മുമ്പ്, ഹോളിക ദഹൻ (Holika Dahan) രാത്രിയിൽ ഹോളികയെ ദഹിപ്പിക്കുന്നതിനൊപ്പം ചില പ്രത്യേക നടപടികൾ സ്വീകരിച്ചാൽ, വർഷം മുഴുവനുമുള്ള എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ഈ പരിഹാരങ്ങളിലൊന്ന് ഹോളിക ദഹന്റെ രാത്രിയിൽ ഹനുമാൻ ജിയെ ആരാധിക്കുക എന്നതാണ്. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ പുതിയ കാലഘട്ടത്തിലെ രാജാവും മന്ത്രിയും മംഗൽ (Mangal) ആണെന്നും. ചൊവ്വയുടെ ഘടകം ഹനുമാൻ ആയതുകൊണ്ടുതന്നെ അത്തരമൊരു സാഹചര്യത്തിൽ ഹനുമാൻ ജിയെ ആരാധിക്കുന്നത് വളരെ ശുഭവും ക്ഷേമവും ആയിരിക്കുമെന്നാണ് വിശ്വാസം. 


ഹനുമാനെ ആരാധിക്കേണ്ടത് ഇങ്ങനെയാണ് 


1. ഹോളിക ദഹന്റെ രാത്രിയിൽ കുളിച്ച് ഹനുമാൻ ക്ഷേത്രത്തിൽ പോകുക അല്ലെങ്കിൽ വീട്ടിലിരുന്ന് ഹനുമാൻ ജിയുടെ വിഗ്രഹത്തിന്റേയോ ചിത്രത്തിനോ മുന്നിൽ ആരാധന നടത്തുക. 


Also Read: Vastu Dosha: വീട്ടിലെ വാസ്തു ദോഷം നീക്കംചെയ്യാൻ ഗണപതിക്ക് കഴിയും, അറിയാം ഗണപതിയുടെ ചിത്രം എവിടെ വയ്ക്കാം


2. ഹനുമാന് സിന്ദൂരം, ജാസ്മിൻ ഓയിൽ, ഹാരം, പ്രസാദം, കടല എന്നിവ അർപ്പിക്കുക. 


3. ഇതിനുശേഷം വിധി അനുസരിച്ച് ഹനുമാൻ ജിയെ ആരാധിക്കുക.


4. ശേഷം ഹനുമാൻ ചാലിസ പാരായണം ചെയ്ത് ആരതി നടത്തുക.


5. ഹോളി രാത്രിയിൽ ബജ്‌റംഗ് ബാൺ ചൊല്ലുന്നതും വളരെ ശുഭമായി കണക്കാക്കപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.