ചിലപ്പോൾ നിങ്ങൾക്കും ഈ അനുഭവം ഉണ്ടയിക്കാണും എന്തെന്നാൽ റോഡിൽ വീണു കിടന്ന പണം നിങ്ങൾക്ക് ലഭിച്ചിരിക്കണം (Money found on road). ചിലപ്പോൾ അത് നാണയമാകാം അല്ലെങ്കിൽ നോട്ടാകാം.
ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങളുടെ മനസിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന ചോദ്യം എന്നുപറയുന്നത് ഈ പണത്തിനെ എന്തുചെയ്യണം എന്നതായിരിക്കും അല്ലെ? ചില ആളുകൾ അത് എടുത്ത് പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ മറ്റുചിലർ ആ കാശ് ആവശ്യമുള്ളവർക്ക് നൽകുകയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ സംഭാവന (Donation) ചെയ്യുകയോ ചെയ്യും.
Also Read: ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സൗന്ദര്യലഹരി ശ്ലോകം ഉത്തമം
എന്നാൽ റോഡിൽ വീണുകിടക്കുന്ന പണം എടുക്കാമോ? റോഡിൽ നിന്നും എടുക്കുന്ന ഈ പണം നിങ്ങൾക്ക് ശുഭമോ അതോ അശുഭമോ? അറിയാം..
റോഡിൽ വീണുകിടക്കുന്ന പണം ലഭിക്കുക എന്നതിനർത്ഥം നിങ്ങൾ ഭാഗ്യവാനാണ് എന്നാണ്
റോഡിൽ വീന്നുകിടക്കുന്ന പണം പ്രത്യേകിച്ച് നാണയം (Coin) ആത്മീയതയുമായി (spirituality) ബന്ധപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ഒരു നാണയം റോഡിൽ നിന്നും ലഭിക്കുന്നുവെന്നതിനർത്ഥം നിങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടെന്നാണ്.
ഇത്തരമൊരു സാഹചര്യത്തിൽ പൂർണ്ണ കഠിനാധ്വാനത്തിലൂടെ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും നിങ്ങൾക്ക് വിജയം നൽകുകയും നിങ്ങൾക്ക് പുരോഗതി ഉണ്ടാകുകയും ചെയ്യും. റോഡിൽ വീണുകിടക്കുന്ന പണം ലഭിക്കുന്ന ആളുകളെ ഭാഗ്യവന്മാർ എന്ന് കണക്കാക്കുന്നു (Lucky).
Also Read: കൃഷ്ണൻ അർജ്ജുനന് ഉപദേശിച്ച ദുർഗാ സ്തോത്രം ദിവസവും ജപിക്കൂ..
ചൈനയിൽ പണമോ നാണയങ്ങളോ ഇടപാടുകളായി മാത്രമല്ല അത് ഭാഗ്യത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ധനം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ അപ്രതീക്ഷിതമായി പണം റോഡിൽ നിന്നും ലഭിക്കുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു.
ഈ പണം സൂക്ഷിക്കുക, ചെലവഴിക്കരുത്
ചില സമയങ്ങളിൽ റോഡിൽ വീണുകിടന്നു കിട്ടുന്ന നാണയങ്ങൾ ഒരു പുതിയ തുടക്കവുമായി (New Beginning) ബന്ധപ്പെട്ടിരിക്കും. നിങ്ങൾ ഒരു പുതിയ സ്കീം, പുതിയ ബിസിനസ്സ് അല്ലെങ്കിൽ ഒരു പുതിയ ജോലി അന്വേഷിക്കുന്ന സമയത്ത് നാണയം റോഡിൽ കിടന്ന് ലഭിച്ചാൽ അതിന്റെ അർത്ഥം ശരിയായ സമയം വന്നിരിക്കുന്നുവെന്നും നിങ്ങൾ ഇപ്പോൾ ആ ദിശയിൽ പ്രവർത്തിക്കേണ്ടതിന്റെ സൂചനയാണ് ഇതെന്നുമാണ്. ഇത് വിജയത്തിന്റെയും പുരോഗതിയുടെയും അടയാളമാകാം.
Also Read: ശങ്കരാചാര്യരുടെ കനകധാരാസ്തോത്രം ദിവസവും ജപിക്കുന്നത് ഉത്തമം
ചില പ്രധാനപ്പെട്ട ജോലികൾക്കായി നിങ്ങൾ പോകുമ്പോൾ വഴിയിൽ നിന്ന് പണം ലഭിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജോലിയിൽ വിജയം നേടുമെന്നതിന്റെ സൂചനയാണ്. ഇനി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ നിന്ന് പണം ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണിത്.
നിങ്ങൾക്ക് വേണമെങ്കിൽ റോഡിൽ വീണ് കിടന്നു ലഭിക്കുന്ന ഈ പണം ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതിനുപകരം നിങ്ങളുടെ പേഴ്‌സിലോ വീട്ടിലോ എവിടെയെങ്കിലും സൂക്ഷിക്കാം എന്നാൽ ഇതിനെ ചിലവാക്കാൻ പാടുള്ളതല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...