Basant Panchami 2023: വസന്തപഞ്ചമി ദിവസം അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, ദേവീകോപം ഉറപ്പ്
Basant Panchami 2023: വസന്തപഞ്ചമി ദിവസം സരസ്വതി ദേവിയെ ചിട്ടകളനുസരിച്ച് പൂജിച്ചാൽ ഭക്തർക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. എന്നാൽ, വസന്തപഞ്ചമി നാളില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത്, അത് അബദ്ധത്തിലായാല്പോലും ഏറെ ദോഷം വരുത്തി വയ്ക്കും
Basant Panchami 2023: രാജ്യത്തെ ഒട്ടു മിക്ക ഭാഗങ്ങളിലും വസന്തപഞ്ചമി ഏറെ ഉത്സാഹത്തോടെ കൊണ്ടാടുന്നു. ഈ ആഘോഷത്തിന് ശ്രീപഞ്ചമി എന്നും പേരുണ്ട്.
മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം നാൾ, അതായത് പഞ്ചമി നാളിലാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. ഈ ദിവസം അറിവിന്‍റെ ദേവതയായ സരസ്വതി ദേവിയെ പ്രത്യേകം ആരാധിക്കുന്നു.
ഈ വര്‍ഷം, 2023 ജനുവരി 26, വ്യാഴാഴ്ചയാണ് വസന്തപഞ്ചമി ആഘോഷിക്കുന്നത്. വസന്തപഞ്ചമി നാളിൽ സരസ്വതി ദേവിയെ പ്രത്യേകമായി ആരാധിക്കുന്നതിലൂടെ അറിവ്, ബുദ്ധി, സംഗീതം എന്നീ മേഖലകളില്‍ വലിയ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. കുട്ടികൾ ഈ ദിവസം സരസ്വതിദേവിയെ ആരാധിച്ചാൽ അമ്മയുടെ അനുഗ്രഹം ലഭിക്കുമെന്നും പഠനരംഗത്ത് വിജയം നേടുമെന്നും പറയപ്പെടുന്നു.
വസന്തപഞ്ചമി ദിവസം സരസ്വതി ദേവിയെ ചിട്ടകളനുസരിച്ച് പൂജിച്ചാൽ ഭക്തർക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. എന്നാൽ, വസന്തപഞ്ചമി നാളില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത്, അത് അബദ്ധത്തിലായാല്‍ പോലും ഏറെ ദോഷം വരുത്തി വയ്ക്കും. വസന്തപഞ്ചമി നാളില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം ....
വസന്തപഞ്ചമി നാളില്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്...
1. വസന്തപഞ്ചമിയ്ക്ക് മഞ്ഞയോ പച്ചയോ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ശുഭമായി കരുതുന്നു. എന്നാല്‍ ഈ ദിവസം ഒരു കാരണവശാലും കറുത്ത വസ്ത്രങ്ങൾ ധരിക്കരുത്. ഈ ദിവസം നിങ്ങൾക്ക് മഞ്ഞ, വെള്ള അല്ലെങ്കിൽ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം.
2. സരസ്വതിദേവിയെ പ്രത്യേകമായി പൂജിക്കുന്ന വസന്തപഞ്ചമി ദിവസം മനസ്സ് ശാന്തമായി സൂക്ഷിക്കണം. ആരോടും തർക്കത്തിൽ ഏർപ്പെടരുത്, ദേഷ്യപ്പെടരുത്. ഈ ദിവസം പിതൃതർപ്പണം നടത്താനും ഉചിതമാണ്. അതുകൊണ്ടാണ് ഈ ദിവസം വീട്ടിൽ കലഹങ്ങൾ ഉണ്ടാകരുതെന്ന് ഓർമ്മിക്കുക. ഇത് സംഭവിച്ചാൽ, പൂർവ്വികർ കോപിക്കും.
3. ദേവി സരസ്വതിയെ പ്രത്യേകമായി പൂജിക്കുന്ന ദിവസമായ വസന്തപഞ്ചമിയ്ക്ക് മരങ്ങളും ചെടികളും മുറിക്കുന്നത് ഒഴിവാക്കണം. മാത്രവുമല്ല, വീട്ടിലെ ചെടികള്‍ വൃത്തിയാക്കുന്ന ജോലിയും ഈ ദിവസം ചെയ്യാന്‍ പാടില്ല. ഇത് ദേവിയുടെ കോപം ക്ഷണിച്ചു വരുത്തും,
4. വസന്തപഞ്ചമിയ്ക്ക് രാവിലെ കുളികഴിഞ്ഞ് ആദ്യം സരസ്വതി ദേവിയെ ആരാധിക്കുക. അതിനുശേഷം മാത്രമേ ഭക്ഷണവും മറ്റും കഴിക്കാവൂ. സരസ്വതി പൂജ ദിവസം കുളിക്കാതെ ഒന്നും കഴിക്കരുത്.
5. വസന്തപഞ്ചമി നാളിൽ അതായത് സരസ്വതി പൂജയുടെ ദിവസം മത്സ്യ മാംസാഹാരങ്ങള്‍ ഒഴിവാക്കണം. മദ്യവും കഴിക്കരുത്. സസ്യാഹാരം കഴിച്ച് സന്തോഷിക്കുക.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...