Vastu Tips for Wealth: സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതത്തിനായി ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍, പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന ഫലം അവര്‍ക്ക്  ലഭിക്കാറില്ല. ചിലപ്പോള്‍ വാസ്തു ദോഷങ്ങളാവാം ഇതിന് പിന്നില്‍.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Horoscope Tarot Reading: ശുഭ ഗ്രഹസംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ഈ ആഴ്ചയിലെ ടാരറ്റ് ജാതകം അറിയാം    
 
സന്തോഷകരമായ  ജീവിതത്തിന് വാസ്തു ശാസ്ത്രത്തില്‍ നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ സ്വീകരിയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതായത്, ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന്‍റെ കുറവ് ഉണ്ടാകില്ല.  


Also Read:  Richest Zodiac Sign: ഈ രാശിക്കാര്‍ ജനനം മുതൽ കോടിപതികള്‍!! കുബേർ ദേവന്‍റെ കൃപ എന്നും ഇവര്‍ക്കൊപ്പം  
 
വാസ്തുശാസ്ത്ര പ്രക്രാരം രാത്രിയില്‍ ഉറങ്ങുന്നതിന്  മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യുന്നതുവഴി  നിങ്ങളുടെ വീട്ടില്‍ ഉള്ള ദോഷങ്ങള്‍ മാറിക്കിട്ടും.   


വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍  


1. അടുക്കള വൃത്തിയായി സൂക്ഷിക്കുക


രാത്രി കിടക്കുന്നതിന് മുന്‍പ് അടുക്കള നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ, ഒരു ബക്കറ്റ് വെള്ളം നിറച്ച് വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, സാമ്പത്തിക ബാധ്യതകളില്‍ നിന്ന്  മോചനം ലഭിക്കുന്നു. കടങ്ങള്‍ ഉണ്ടെങ്കില്‍ അത് വീട്ടാന്‍ സാധിക്കും. പണത്തിന്‍റെ പ്രശ്നവും ഇല്ലാതാകുന്നു. ഇതോടൊപ്പം വീടിന്‍റെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.


2. കുളിമുറിയുടെ കാര്യത്തില്‍ ഇക്കാര്യം ശ്രദ്ധിക്കുക


വാസ്തുശാസ്ത്ര പ്രകാരം കുളിമുറിയില്‍ ഒരിക്കലും ഒഴിഞ്ഞ ബക്കറ്റ് വയ്ക്കരുത്. ഒരു ബക്കറ്റ് നിറയെ വെള്ളം എപ്പോഴും സൂക്ഷിക്കുക. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ്, കുളിമുറിയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇത്  ലക്ഷ്മി ദേവിയെ സന്തുഷ്ടയാക്കും, ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും. 


3. വൈകുന്നേരം വിളക്ക് കത്തിയ്ക്കുക


ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ എല്ലാ വൈകുന്നേരവും വീടിന്‍റെ  പ്രധാന വാതിലിൽ വിളക്ക് കത്തിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതുകൂടാതെ, പ്രധാന വാതിലിലെ ലൈറ്റും പ്രകാശിപ്പിക്കണം. വാസ്തുശാസ്ത്രമനുസരിച്ച്, രാത്രിയിൽ വീട്ടിൽ വെളിച്ചം ഉണ്ടാകുന്നത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.