Dominating Natured girls: ഓരോ രാശിയിലുമുള്ള വ്യക്തികള്‍ക്ക് ചില പ്രത്യേക സ്വഭാവങ്ങളുണ്ട്. ചിലർ കടുത്ത ദേഷ്യക്കാരും ചിലർ പിടിവാശിക്കാരുമായിരിയ്ക്കും. എന്നാല്‍, ചിലര്‍ വളരെ ശാന്ത സ്വഭാവക്കാരായിരിയ്ക്കും. ചിലർക്ക് തനിച്ചായിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ എല്ലാവരോടും ഒപ്പം കഴിയാന്‍ ഇഷ്ടപ്പെടുന്നവരാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ജ്യോതിഷം ആണ്‍കുട്ടികളുടേയും പെണ്‍കുട്ടി കളുടേയും  സ്വഭാവം വിവരിക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ചില രാശിയിലുള്ള പെൺകുട്ടികൾ വളരെ ആധിപത്യം  പുലർത്തുന്ന സ്വഭാവക്കാരാണ്. ഇവര്‍ സ്വന്തം വീട്ടിലും വിവാഹശേഷം ഭര്‍തൃ ഗൃഹത്തിലും ആധിപത്യം പുലര്‍ത്തുന്നു. അതായത് രാശി ചിഹ്നത്തിലൂടെ പെണ്‍കുട്ടികളുടെ സ്വഭാവം അറിയാന്‍ സാധിക്കും.  അതായത്, ഒരു പെണ്‍കുട്ടിയുടെ പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം ഇവരുടെ രാശി അറിയുന്നതിലൂടെ മനസിലാക്കാന്‍ സാധിക്കും.


Also Read:  Wealth and Money: അഭീഷ്ടസിദ്ധിക്കായി തിങ്കളാഴ്ച്ച ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം


പെൺകുട്ടികൾ വളരെ ആധിപത്യ സ്വഭാവമുള്ളവരായി കണക്കാക്കപ്പെടുന്ന ചില രാശിചിഹ്നങ്ങളുണ്ട്.  ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍ എപ്പോഴും ഭർത്താവിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തുന്നു. ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍ വളരെ ദേഷ്യക്കാരും അവര്‍ വിചാരിയ്ക്കുന്നത് നടക്കണം എന്നാഗ്രഹിക്കുന്നവരുമാണ്.  രാശിയുടെ അടിസ്ഥാനത്തിൽ ഒരു പെണ്‍കുട്ടിയുടെ സ്വഭാവം എളുപ്പത്തിൽ അറിയാൻ കഴിയും. ജീവിതത്തിലും കരിയറിലും എല്ലായിടത്തും വിജയം നേടുന്ന ചില രാശിക്കാരായ പെൺകുട്ടികള്‍ ഉണ്ട്. അവര്‍ ആരെന്നറിയാം...  


Also Read:  Grammy Awards 2023: മൂന്നാം തവണയും ഗ്രാമി അവാർഡ് നേടി റിക്കി കേജ്, അവാര്‍ഡ്‌ വിജയികള്‍ ഇവരാണ് 


മേടം (Aries Zodiac Sign) 
 
മേടം രാശിക്കാരായ പെണ്‍കുട്ടികള്‍ കാഴ്ചയിൽ ഏറെ ആകര്‍ഷകത്വം ഉള്ളവര്‍ ആയിരിയ്ക്കും.  എന്നാല്‍, രാശിചക്രം അനുസരിച്ച്, അവരുടെ സ്വഭാവം വളരെ ആധിപത്യം പുലർത്തുന്ന ഒന്നാണ്.  ഈ രാശിചക്രത്തിലെ പെൺകുട്ടികൾ ജോലിസ്ഥലത്തും ആധിപത്യം പുലര്‍ത്തുന്നവര്‍ ആയിരിയ്ക്കും.  ഈ രാശിയിലെ പെൺകുട്ടികൾ അറേഞ്ച്ഡ് വിവാഹത്തിന് പകരം പ്രണയവിവാഹത്തെ ആശ്രയിക്കുകയും വിവാഹശേഷം ഭർത്താവിന്‍റെ  മേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.


കന്നി (Virgo Zodiac Sign) 


കന്നി രാശിയിലുള്ള പെൺകുട്ടികൾ ജീവിതത്തിൽ എല്ലാ രംഗത്തും വിജയം നേടുന്നു. അതേ സമയം ഈ പെൺകുട്ടികൾക്ക് വിവാഹശേഷം എല്ലാ സന്തോഷവും ലഭിക്കുന്നു. ഈ പെൺകുട്ടികൾ തുറന്ന മനസ്സുള്ളവരും അവരുടെ സ്വന്തം ശൈലിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ആരെങ്കിലും ഇടപെടുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഈ രാശിയിലെ പെൺകുട്ടികൾ വിവാഹശേഷം ഭർത്താവിന്‍റെ മേലും ആധിപത്യം സ്ഥാപിക്കുന്നു. 


വൃശ്ചികം  (Scorpio Zodiac Sign) 


വൃശ്ചിക രാശിയിലുള്ള  പെൺകുട്ടികളും വളരെ ആധിപത്യം പുലർത്തുന്നവരാണ്. ഇവരും അവരുടെ ജോലിയിലും ജീവിതത്തിലും ആരുടെയും ഇടപെടൽ ഇഷ്ടപ്പെടുന്നില്ല. ഈ രാശിയിലെ പെൺകുട്ടികൾ അവരുടെ ലാളിത്യം കൊണ്ട് ആളുകളെ തങ്ങളുടേതാക്കുകയും ക്രമേണ അവരുടെ മേല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്യും. 


മകരം (Capricorn Zodiac Sign) 


ആധിപത്യ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, മകരം രാശിയിലുള്ള പെണ്‍കുട്ടികള്‍ ഒന്നാമതാണ്. കാരണം, ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍, വിവാഹശേഷം വളരെ എളുപ്പത്തില്‍ തന്നെ അവരുടെ ഭര്‍തൃ ഗൃഹത്തില്‍  പ്രശംസ നേടുകയും എല്ലാവരുടെയും ഹൃദയത്തില്‍ ആധിപത്യം നേടുകയും ചെയ്യുന്നു. ഈ രാശിയിലുള്ള പെൺകുട്ടികൾക്ക് എല്ലാത്തരം ജോലികളും ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയും, ജോലിയിലെ അശ്രദ്ധഇവര്‍  ഇഷ്ടപ്പെടില്ല.



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.