ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഹിന്ദു മതത്തിൽ അക്ഷയ തൃതീയ ഉത്സവം വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും ശുഭകരമാണ്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ഐശ്വര്യവും സമ്പത്തും നൽകും. ഈ വർഷം അക്ഷയ തൃതീയ മെയ് പത്തിനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയതൃതീയ നാളിൽ അബദ്ധത്തിൽ പോലും പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്. മാംസവും മദ്യവും ഒഴിവാക്കണം. ഇത്തരത്തിൽ ചെയ്യുന്നത് അശുഭകരമാണ്. ഇത് വലിയ ദോഷങ്ങൾക്ക് കാരണമാകും. അക്ഷയ തൃതീയ ദിനത്തിൽ സാത്വികമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ. ഇത് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കാൻ ഇടയാക്കും.


ALSO READ: പൂജക്കെടുക്കുന്ന സാത്വിക പുഷ്പം; നിവേദ്യത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കിയത് എന്തുകൊണ്ട്?


അക്ഷയ തൃതീയ നാളിൽ സമ്പത്തിൻ്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ശുചിത്വം പാലിക്കുന്നിടത്ത് ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഇക്കാരണത്താൽ, അക്ഷയ തൃതീയയിൽ വീടിൻ്റെ ശുചിത്വം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വീട്ടിൽ മാലിന്യങ്ങൾ വയ്ക്കരുത്.


അക്ഷയ തൃതീയ ദിവസം തുളസി ഇലകൾ പറിക്കരുത്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് മംഗളകരമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, അക്ഷയതൃതീയയിൽ തുളസിയിലകൾ പറിക്കരുത്. ഈ ദിവസം തുളസിയെ പൂജിക്കുകയും വൈകുന്നേരം തുളസിത്തറയിൽ നെയ് വിളക്ക് തെളിയിക്കുകയും വേണം. അക്ഷയ തൃതീയ നാളിൽ ആർക്കും പണം കടം കൊടുക്കരുത്. ഇത് വീട്ടിൽ ദാരിദ്ര്യം ഉണ്ടാകുന്നതിന് കാരണമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.