Vastu Tips: രാവിലെ അബദ്ധത്തിൽ പോലും ഈ കാര്യങ്ങൾ ചെയ്യരുത്; ലക്ഷ്മീ ദേവിയുടെ കടാക്ഷമുണ്ടാകില്ല
Vastu: അബദ്ധത്തിൽ പോലും ചില കാര്യങ്ങൾ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹവും കൃപയും നമുക്ക് ലഭിക്കുന്നതിൽ തടസമുണ്ടാക്കും.
ഒരു ദിവസത്തിന്റെ തുടക്കം ശുഭകരമായാൽ അന്നത്തെ ദിവസം മുഴുവൻ നല്ല കാര്യങ്ങൾ മാത്രം സംഭവിക്കുമെന്ന ഒരു വിശ്വാസം നമുക്കെല്ലാവർക്കുമിടയിലുണ്ട്. രാവിലെ ഉറക്കമുണരുന്നത് മുതൽ രാത്രി വരെയുള്ള കാര്യങ്ങൾ ഒരു ദിവസത്തിന്റെ തുടക്കം ശുഭകരമാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഇതിനായി വേദങ്ങളിൽ ചില നിയമങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഈ നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. രാവിലെ അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്യുന്നത് ലക്ഷ്മീദേവിയുടെ കടാക്ഷം നമുക്ക് ലഭിക്കുന്നതിൽ തടസമുണ്ടാകും.
രാവിലെ ഒരുപാട് നേരം ഉറങ്ങുന്നത് നമ്മുടെ ശരീരത്തിനും അതിലുപരി ജീവിതത്തിനും നല്ലതല്ല. സൂര്യോദയത്തിന് ശേഷം കിടന്നുറങ്ങാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഉറങ്ങുന്നവർക്ക് ജീവിതത്തിൽ കൃത്യസമയത്ത് ലക്ഷ്യം കൈവരിക്കാൻ കഴിയാതെ പോകും. ഒപ്പം നിങ്ങൾ പതുക്കെ രോഗങ്ങളുടെ പിടിയിലാകും.
രാവിലെ വീടിന്റെ വാതിൽക്കൽ പശുവിനെ കാണുന്നത് ധനലക്ഷ്മിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അബദ്ധത്തിൽ പോലും പശുവിനെ ഓടിക്കരുത്. അതിന് ഭക്ഷണം നൽകുക. പശുവിനെ അനാദരിക്കുന്നത് ലക്ഷ്മീദേവിയുടെ കോപത്തിന് ഇടയാക്കും. അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടാകുകയും ചെയ്യും.
തുളസി ചെടിയുള്ളിടം ലക്ഷ്മീദേവിയുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാൽ രാവിലെ കുളിക്കാതെയും തുളസി ചെടിയെ വന്ദിക്കാതെയും അതിൽ തൊടുകയോ പറിക്കുകയോ ചെയ്യുന്നത് ദോഷം വരുത്തുമെന്ന് പറയപ്പെടുന്നു.
കുളിക്കാതെ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ദോഷം വരുത്തുമെന്ന് വേദങ്ങളിൽ പറയുന്നു. അങ്ങനെ ചെയ്താൽ വീട്ടിൽ നെഗറ്റീവ് എനർജി നിലനിൽക്കും.
രാവിലെ വീട്ടിലെ മുതിർന്നവരെ ബഹുമാനിക്കണം. അബദ്ധവശാൽ പോലും അവരോട് മോശമായി പെരുമാറരുത്. ആ വീടുകളിൽ ലക്ഷ്മീദേവി വസിക്കില്ല എന്ന് പറയപ്പെടുന്നു.
രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ കഴുകാതെയിടുന്നത് വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുമെന്ന് വേദങ്ങൾ പറയുന്നു. രാവിലെ എഴുന്നേറ്റ് വരുമ്പോൾ എച്ചിൽ പാത്രങ്ങൾ കാണുന്നത് നെഗറ്റീവ് ഇഫക്ട് ഉണ്ടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...