Dev Uthani Ekadashi 2022: ദേവശയനി ഏകാദശി ദിനത്തിൽ മഹാവിഷ്ണു യോഗ നിദ്രയ്ക്കായി പാതാളത്തിലേക്ക് പോകുന്നു. അന്നുമുതൽ ചാതുർമാസം ആരംഭിക്കുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച്‌ ചാതുർമാസത്തിൽ ശുഭ  മംഗളകരമായ ഒരു  ചടങ്ങുകളും നടത്താറില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ട  യോഗ നിദ്രയ്ക്കുശേഷം ഭഗവാൻ വിഷ്ണു കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി നാളിലാണ് ഉണരുന്നത്.  ഈ ദിവസത്തെ  ദേവുത്ഥാന ഏകാദശി എന്നാണ്  പറയുന്നത്.  ദേവുത്ഥാന ഏകാദശിയ്ക്ക്  ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.  


Also Read:   Lunar Eclipse 2022: ചന്ദ്രഗ്രഹണ ദിവസം ഇക്കാര്യങ്ങൾ ഒരിയ്ക്കലും ചെയ്യരുത്, ഈ പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം


കാർത്തിക മാസത്തിലെ ദേവുത്ഥാന ഏകാദശി ദിവസം ഭഗവാൻ ഉണരുന്നതോടെ വിവാഹകാര്യങ്ങളും മറ്റ് മതപരമായ ആചാരങ്ങളും ആരംഭിക്കുന്നത്. അതായത്, ദേവുത്ഥാന ഏകാദശി മുതൽ  വിവാഹം തുടങ്ങിയ മംഗളകരമായ ചടങ്ങുകൾ ആരംഭിക്കുന്നു.  ഈ വർഷം ദേവുത്ഥാന ഏകാദശി 2022 നവംബർ 4 നാണ്.


ഹൈന്ദവ വിശ്വാസമനുസരിച്ച്‌   ദേവുത്ഥാന ഏകാദശിയ്ക്ക് ഏറെ പ്രധാന്യം ഉണ്ട്. അതായത്, ഈ ദിവസാം അറിയാതെ പോലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അതേപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ദേവുത്ഥാന ഏകാദശി ദിവസം ചെയ്യാൻ പാടില്ലാത്തതും  ശ്രദ്ധിക്കേണ്ടതുമായ  കാര്യങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം  
 
ദേവുത്ഥാന ഏകാദശി  ദിവസം തുളസിയില പറിക്കരുത്


ദേവുത്ഥാന ഏകാദശി ദിവസം മഹാവിഷ്ണുവിനെയും തുളസിയെയും ആരാധിക്കുന്നു. ഈ ദിവസമാണ് തുളസി വിവാഹിതയാകുന്നത്. അതിനാൽ,  ദേവുത്ഥാന ഏകാദശി ദിവസം  അറിയാതെപോലും 
തുളസിയില പറിക്കരുത്.  


ദേവുത്ഥാന ഏകാദശി ദിവസം സസ്യാഹാരം കഴിയ്ക്കുക 


ദേവുത്ഥാന ഏകാദശി ദിവസം  ശുദ്ധ സസ്യാഹാരം മാത്രം കഴിയ്ക്കുക.  ഈ ദിവസം വ്രതമനുഷ്ഠിക്കണമെന്ന് നിയമമുണ്ട്, എന്നാൽ, നിങ്ങൾ വ്രതം അനുഷ്ഠിക്കുന്നില്ലെങ്കിലും ഈ ദിവസം ലളിതമായ സസ്യാഹാരം കഴിക്കുക. ഉള്ളി, വെളുത്തുള്ളി, മുട്ട, മാംസം, മദ്യം മുതലായ വസ്തുക്കൾ ഒരു കാരണവശാലും കഴിക്കരുത്. 


ദേവുത്ഥാന ഏകാദശി ദിവസം ചോറ് കഴിക്കരുത്


ദേവുത്ഥാന ഏകാദശി ദിവസം ചോറ് കഴിക്കുന്നത് നിഷിദ്ധമായതിനാൽ അറിയാതെപോലും അരിയോ അതിൽ നിന്നുണ്ടാക്കിയ വിഭവങ്ങളോ കഴിക്കരുത്.


കലഹങ്ങൾ ഒഴിവാക്കുക


ഈ ദിവസം പ്രായമായവരെ അനാദരിക്കരുത്. പ്രശ്‌നങ്ങളിലും വഴക്കുകളിലും തർക്കങ്ങളിലും ഏർപ്പെടരുത്.  ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും. 


ദേവുത്ഥാന ഏകാദശി ദിവസം പകൽ ഉറങ്ങരുത് 


ദേവുത്ഥാന ഏകാദശി നാളിൽ പകൽ ഉറങ്ങരുത്.  ഈ  ദിവസം ആരാധന നടത്തണം. ഈ ദിവസം മഹാ വിഷ്ണുവിൻ്റെ മന്ത്രങ്ങൾ ജപിക്കണം.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.