സ്വപ്ന ശാസ്ത്രം അനുസരിച്ച്, സ്വപ്നങ്ങൾക്ക് അർഥങ്ങളുണ്ടെന്നും വരാനിരിക്കുന്ന ശുഭ-അശുഭ കാര്യങ്ങളുടെ സൂചനയാണിതെന്നും വിശ്വസിക്കപ്പെടുന്നു. സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. പല സ്വപ്നങ്ങളും ശുഭകരമായി കണക്കാക്കുമ്പോൾ ചിലത് ജാ​ഗ്രത പാലിക്കേണ്ടതാണ്. സിംഹത്തെ സ്വപ്നത്തിൽ കണ്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഹത്തെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ സ്വപ്നത്തിൽ സിംഹത്തെ കാണുന്നത് അർത്ഥമാക്കുന്നത് നിങ്ങൾക്ക് ചില പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം എന്നാണ്. ഇതുകൂടാതെ കോടതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കിൽ അതിൽ ആശ്വാസം ലഭിക്കും. അതേ സമയം, നിങ്ങൾ വിവാഹിതനല്ലെങ്കിൽ, നല്ല ബന്ധം കണ്ടെത്താൻ സാധിക്കുമെന്നാണ്.


നിങ്ങളുടെ സ്വപ്നത്തിൽ സിംഹത്തെ ഭയപ്പെടുന്നതായി നിങ്ങൾ കാണുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളെ നിങ്ങൾ ഭയപ്പെടുന്നു എന്നാണ് ഇതിനർത്ഥം. ഈ പ്രശ്‌നങ്ങളെ നിങ്ങൾ ഭയപ്പെടേണ്ടതില്ല, പകരം നിങ്ങൾ പ്രശ്‌നങ്ങളെ നിർഭയമായി നേരിടണം. നിങ്ങളുടെ സ്വപ്നത്തിൽ സിംഹത്തിൻ്റെ ഗർജ്ജനം കേൾക്കുകയാണെങ്കിൽ, അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രത്തിൽ അതിനർത്ഥം നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരം ഉണ്ടാകുമെന്നാണ്.


നിങ്ങളുടെ സ്വപ്നത്തിൽ ഒരു സിംഹം ഉറങ്ങുന്നതായി നിങ്ങൾ കാണുന്നുവെങ്കിൽ, അത് ഒരു നല്ല അടയാളമായാണ് കണക്കാക്കുന്നത്. സ്വപ്ന ശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് ഒരു പുതിയ സ്ഥാനം നേടാൻ കഴിയും എന്നാണ് വ്യക്തമാകുന്നത്. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് പുതിയ ഉയരങ്ങളിൽ എത്താൻ കഴിയുമെന്ന് ഇത് അർഥമാക്കുന്നു.


സിംഹം നിങ്ങളെ ആക്രമിക്കുന്നത് സ്വപ്നത്തിൽ കണ്ടാൽ, നിങ്ങൾ ജാഗ്രത പാലിക്കണം. സ്വപ്ന ശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ മാനസിക പിരിമുറുക്കം പരാജയത്തിലേക്ക് നയിക്കുമെന്നാണ് ഇതിന് അർഥം. നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നാണ് ഇത് അർഥമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.