Eclipse 2024: ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍ എന്ന് സംഭവിക്കും? വിശദവിവരങ്ങള്‍ അറിയാം
Eclipse 2024: പുതുവര്‍ഷം പിറന്നതോടെ ഈ വര്‍ഷം ഗ്രഹണങ്ങള്‍ ഏതു ദിവസം സംഭവിക്കും എന്ന ആകാംഷയാണ് വാന നിരീക്ഷകര്‍ക്ക്. വാന നിരീക്ഷകരെ ആകര്‍ഷിക്കാന്‍ ഈ വര്‍ഷം രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും സംഭവിക്കും.
Eclipse 2024: വാന നിരീക്ഷകരും ജ്യോതിഷികളും ഏറെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ഗ്രഹണങ്ങള്‍. ഗ്രഹണം എന്നത് ഒരു പ്രകൃതി പ്രതിഭാസമാണ് എങ്കിലും ജ്യോതിഷത്തില്‍ ഇതിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിച്ചിരിയ്ക്കുന്നത്.
2024 പുതുവര്‍ഷം പിറന്നതോടെ ഈ വര്‍ഷം ഗ്രഹണങ്ങള്‍ ഏതു ദിവസം സംഭവിക്കും എന്ന ആകാംഷയാണ് വാന നിരീക്ഷകര്‍ക്ക്. വാന നിരീക്ഷകരെ ആകര്‍ഷിക്കാന്‍ ഈ വര്‍ഷം രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും സംഭവിക്കും.
Also Read: Fuel Price Cut: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമോ? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നതെന്ത്?
എന്താണ് ഗ്രഹണം?
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം (Solar Eclipse). ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം (Lunar Eclipse) എന്ന് പറയുന്നത്. സൂര്യനും ഭൂമിയും നേർക്കുനേരെ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക.
ഈ വർഷം 2024 ല്‍ നാല് അതുല്യമായ ആകാശ സംഭവങ്ങൾ നടക്കും. അതായത്, 2024-ൽ രണ്ട് സൂര്യഗ്രഹണങ്ങളും രണ്ട് ചന്ദ്രഗ്രഹണങ്ങളും സംഭവിക്കും. എന്നാണ് ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍ സംഭവിക്കുക? ഇത് ഇന്ത്യയില്‍ ദൃശ്യമാകുമോ? കൂടുതല്‍ വിവരങ്ങള്‍ അറിയാം.
Also Read: Viral Video: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ആകര്‍ഷകമായ ക്ഷണക്കത്ത്, വീഡിയോ വൈറല്‍
2024ലെ ആദ്യ സൂര്യ ഗ്രഹണം (First Solar Eclipse 2024)
ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം ഏപ്രിൽ 8 ന് സംഭവിക്കും. ഇത് ഒരു പൂർണ സൂര്യഗ്രഹണം ആണ്. മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ ഈ പൂർണ്ണ ഗ്രഹണം ദൃശ്യമാകും. തിങ്കളാഴ്ചയാണ് ഈ സൂര്യഗ്രഹണം സംഭവിക്കുന്നത്.
സമ്പൂർണ സൂര്യഗ്രഹണം വീക്ഷിക്കുമ്പോള്‍ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഗ്രഹണം വീക്ഷിക്കാന്‍ രൂപകൽപ്പന ചെയ്ത പ്രത്യേക നേത്ര സംരക്ഷണ കവചം ഈ സമയത്ത് ധരിക്കേണ്ടത് പ്രധാനമാണ് എന്ന് നാസ പറയുന്നു.
2024 ലെ രണ്ടാമത്തെ സൂര്യ ഗ്രഹണം (Second Solar Eclipse 2024)
വർഷത്തിലെ രണ്ടാമത്തെ സൂര്യഗ്രഹണം വലയ ഗ്രഹണമായിരിയ്ക്കും. ഒക്ടോബർ 2 നാണ് ഇത് സംഭവിക്കുക.
2024ലെ ആദ്യ ചന്ദ്രഗ്രഹണം (First Lunar Eclipse 2024)
മാർച്ച് 25 നാണ് ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം നടക്കുക. ഇത് ഒരു penumbral lunar eclipse ആണ്. യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, വടക്ക്/കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക്, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഈ ചന്ദ്ര ഗ്രഹണം ദൃശ്യമാകും.
2024 ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം (Second Lunar Eclipse 2024)
വര്‍ഷത്തെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 18 ന് സംഭവിക്കും. ഇത് ഒരു ഭാഗിക ഗ്രഹണം ആയിരിക്കും. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, വടക്ക്/പടിഞ്ഞാറൻ വടക്കേ അമേരിക്ക, വടക്ക്/കിഴക്കൻ തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ മഹാസമുദ്രം, ആർട്ടിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിലെ ആളുകൾക്ക് ഇത് കാണുവാന്‍ സാധിക്കും.
Eclipse 2024: ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുമോ?
ഈ വര്‍ഷത്തെ 4 ഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമാകില്ല. എങ്കിലും ഗ്രഹണം ഓൺലൈനിൽ ഗ്രഹണം കാണാൻ കഴിയും. നിരവധി YouTube ചാനലുകൾ ഗ്രഹണം ലൈവ് സ്ട്രീം ചെയ്യാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.