Eclipse Of 2022: 2022 ലെ ഗ്രഹണം ഈ 2 രാശിക്കാർക്ക് കടുക്കും!
Eclipse Of 2022: 2022 ലെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും 2 രാശികളിലായി നടക്കുന്നു. ഇക്കാരണത്താൽ ഈ ഗ്രഹണങ്ങൾ ഈ രാശിക്കാരെ ഏറ്റവും കൂടുതൽ ബാധിക്കും. ഇതുകൂടാതെ ഗ്രഹണം 3 രാശിക്കാർക്കും പ്രതികൂല സ്വാധീനം ഉണ്ടാക്കും.
Eclipse Of 2022: പുതിയ വർഷമായ 2022 ആരംഭിക്കാൻ ഇനി 3 ദിവസങ്ങൾ മാത്രം. ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ഈ വർഷം എങ്ങനെയായിരിക്കുമെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. ഇതുകൂടാതെ വരും വർഷത്തിൽ എത്ര സൂര്യഗ്രഹണങ്ങളും ചന്ദ്രഗ്രഹണങ്ങളും സംഭവിക്കും. അവ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നറിയാനുള്ള ആകാംക്ഷയും എല്ലാവർക്കുമുണ്ട്.
അടുത്ത വർഷം സംഭവിക്കാൻ പോകുന്ന ഗ്രഹണങ്ങൾ ഏതൊക്കെ രാശികളിലാണ് സംഭവിക്കുന്നതെന്നും ഏതൊക്കെ ആളുകളിലാണ് അവ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നതെന്നും നമുക്ക് നോക്കാം...
Also Read: Horoscope December 28, 2021: ഇന്ന് ഏത് രാശിക്കാർക്ക് അനുകൂലമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം
2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും (2 solar eclipses and 2 lunar eclipses)
2022 ൽ 4 ഗ്രഹണങ്ങൾ ഉണ്ടാകും. ഇതിൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും ഉണ്ടാകും. ഈ ഗ്രഹണങ്ങൾ യഥാക്രമം ഏപ്രിൽ 30 (സൂര്യഗ്രഹണം), മെയ് 16 (ചന്ദ്രഗ്രഹണം), ഒക്ടോബർ 25 (സൂര്യഗ്രഹണം), നവംബർ 8 (ചന്ദ്രഗ്രഹണം) എന്നിവയിൽ നടക്കും.
ഈ രണ്ട് സൂര്യഗ്രഹണങ്ങളും ഭാഗികമായിരിക്കുമെങ്കിലും ചന്ദ്രഗ്രഹണങ്ങൾ പൂർണ്ണ ഗ്രഹണമായിരിക്കും. അതായത് രണ്ട് ചന്ദ്രഗ്രഹണങ്ങളുടെയും സൂതക് കാലം സാധുവായിരിക്കും. അവ രാജ്യത്തിനും ലോകത്തിനും ജനങ്ങൾക്കും കാര്യമായ സ്വാധീനം ചെലുത്തും. 2022 മെയ് 16 ന് ചന്ദ്രഗ്രഹണം രാവിലെ 07:58 മുതൽ ഉച്ചയ്ക്ക് 11:58 വരെ ആയിരിക്കും. 2022 നവംബർ 8-ന് ഉച്ചയ്ക്ക് 02:41 മുതൽ 06:20 വരെയായിരിക്കും ചന്ദ്രഗ്രഹണം.
Also Read: Mercury Transit 2021: ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മാറും; സ്ഥാനക്കയറ്റത്തോടൊപ്പം ധനലാഭവും
ഈ 2 രാശിക്കാർക്കും ഗ്രഹണം കനത്തതായിരിക്കും (Eclipses will be heavy on these 2 zodiac signs)
2022ൽ 2 ഗ്രഹണങ്ങൾ ഇടവം രാശിയിലും ബാക്കിയുള്ള 2 ഗ്രഹണങ്ങൾ വൃശ്ചിക രാശിയിലുമായിരിക്കും. ഈ രാശികളിലെ ഗ്രഹണം മൂലം ഈ രണ്ട് രാശിക്കാരേയും പരമാവധി ബാധിക്കും. ഈ സമയം ഈ ആളുകൾക്ക് സമ്മർദ്ദം, ഉറക്കമില്ലായ്മ, മൂഡ് സ്വിങ് എന്നിവയും ഉണ്ടാകും.
കൂടാതെ ഈ സമയത്ത് ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഗ്രഹണത്തിന് മുമ്പുള്ള 11 ദിവസവും ശേഷവും ഉള്ള 11 ദിവസങ്ങൾ വളരെ പ്രത്യേകതയുള്ള സമയമായതിനാൽ ഈ രണ്ട് രാശിക്കാർ ഈ സമയത്ത് വളരെ ശ്രദ്ധിക്കണം. ഇതുകൂടാതെ മേടം, തുലാം, മീനം രാശിക്കാർക്കും ഗ്രഹണം പ്രതികൂലമായി ബാധിക്കും.
Also Read: Mars Transit: പുതുവർഷത്തിൽ 'ചൊവ്വ' രാശി മാറും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
നവംബറിൽ ശ്രദ്ധിക്കുക (Be careful in November)
നവംബറിലെ സമ്പൂർണ ചന്ദ്രഗ്രഹണം വൃശ്ചികം, ഇടവം എന്നീ രാശിക്കാർക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ ഈ സമയത്ത് യാത്രകൾ ഒഴിവാക്കുക. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രണയ ബന്ധങ്ങളിൽ മോശം സ്വാധീനം ഉണ്ടായേക്കാം. ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം, ദഹനക്കേട്, ത്വക്ക് രോഗങ്ങൾ തുടങ്ങിയ വാത-പിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ഇവരെക്കൂടാതെ ഗർഭിണികളും പ്രായമായവരും കുട്ടികളും ഗ്രഹണസമയത്ത് വീട്ടിൽ കഴിയുന്നത് നല്ലതാണ്. ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ഗ്രഹണം 48 മുതൽ 52 വയസ്സുവരെയുള്ള സ്ത്രീകളിലും സ്വഭാവത്താൽ വളരെ വൈകാരികരായ ആളുകളിലും പ്രതികൂല സ്വാധീനം ചെലുത്തും.
Also Read: NPS: ഭാര്യയുടെ പേരിൽ ഈ സ്പെഷ്യൽ അക്കൗണ്ട് തുറക്കൂ: പ്രതിമാസം ലഭിക്കും 45,000 രൂപ, അറിയാം
ഗ്രഹണ ദോഷഫലങ്ങൾ ഒഴിവാക്കാനുള്ള പ്രതിവിധികൾ (Remedies to avoid negative effects of eclipse)
>> ഗ്രഹണ ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.
>> ഗ്രഹണ ദിവസം വ്രതം അനുഷ്ഠിക്കുകയും കുളിച്ചതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യുക.
>> ഗ്രഹണ ദിനത്തിൽ ഉണക്ക ചാണകത്തിൽ ഗ്രാമ്പൂ, കർപ്പൂരം, നെയ്യ് എന്നിവ ചേർത്ത് പുകയ്ക്കുക. ഇത് നെഗറ്റിവ് എനർജി ഇല്ലാതാക്കും.
>> ഗ്രഹണത്തിന് 11 ദിവസം മുമ്പ് മുതൽ 11 ദിവസം വരെ ശ്രദ്ധ കേന്ദ്രീകരിച്ച് മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമായിരിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...