Mercury Transit 2021: ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മാറും; സ്ഥാനക്കയറ്റത്തോടൊപ്പം ധനലാഭവും

Budh Rashi parivartan 2021: ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഡിസംബർ 29-ന് രാശി മാറും. ബുധൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് രാവിലെ 11:40 ന് സംക്രമിക്കും. ധനു രാശിയുടെ ഈ രാശി മാറ്റം 3 രാശിക്കാർക്ക് ഗുണം ചെയ്യും.

Written by - Ajitha Kumari | Last Updated : Dec 28, 2021, 09:00 AM IST
  • ഗ്രഹങ്ങളുടെ രാജകുമാരൻ രാശി മാറും
  • ഈ സംക്രമം 3 രാശിക്കാർക്ക് അനുകൂലമായിരിക്കും
  • ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും
Mercury Transit 2021: ഈ 3 രാശിക്കാരുടെ ഭാഗ്യം നാളെ മാറും; സ്ഥാനക്കയറ്റത്തോടൊപ്പം ധനലാഭവും

Mercury Transit 2021: ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം എല്ലാ മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്നു. ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശിയിൽ മാറ്റം വരുത്തുമ്പോഴെല്ലാം 12 രാശികളിലും ശുഭമോ അശുഭകരമായ ഫലമോ ഉണ്ടാകും. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഡിസംബർ 29-ന് രാശി മാറും.

ബുധ ഗ്രഹം ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് രാവിലെ 11:40 ന് സംക്രമിക്കും. ധനു രാശിയുടെ ഈ രാശി മാറ്റം 3 രാശിക്കാർക്ക് ഗുണം ചെയ്യും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...

Also Read: Horoscope December 28, 2021: ഇന്ന് ഏത് രാശിക്കാർക്ക് അനുകൂലമായിരിക്കും, അറിയാം ഇന്നത്തെ രാശിഫലം 

ഇടവം (Taurus)

ബുധന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് നല്ലതായിരിക്കും. ബുധന്റെ സംക്രമ സമയത്ത് നിയമപരമായ പ്രവർത്തനങ്ങളിൽ ഗുണം ചെയ്യും. ഇതോടൊപ്പം കഠിനാധ്വാനത്തിന്റെ പൂർണമായ നേട്ടവും ലഭ്യമാകാൻ പോകുന്നു. ഇതിനുപുറമെ കുടുംബപ്രശ്‌നങ്ങൾക്കും പരിഹാരമാകും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ജീവിതം സന്തോഷകരമായിരിക്കും.

വൃശ്ചികം (Scorpio)

വൃശ്ചിക രാശിക്കാർക്ക് ബുധന്റെ സംക്രമണം ശുഭകരമാണെന്ന് തെളിയും. ബുധൻ സംക്രമിക്കുന്നതോടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഇതുകൂടാതെ തൊഴിൽ മാറ്റത്താൽ സാമ്പത്തിക പുരോഗതി ഉണ്ടാകും. കൂടാതെ ജോലി മാറുന്നതിന് ഈ ട്രാൻസിറ്റ് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ഈ മാറ്റം നല്ലതായിരിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം.

Also Read: Mars Transit: പുതുവർഷത്തിൽ 'ചൊവ്വ' രാശി മാറും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

ധനു (Sagittarius)

ധനു രാശിക്കാർക്കും ബുധന്റെ സംക്രമം ശുഭകരമായിരിക്കും. ബുധന്റെ ഈ സംക്രമം ജോലിയിൽ കാര്യക്ഷമത കൊണ്ടുവരും. ജോലിയിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തനത്തെ പ്രശംസിക്കും. ഇതോടെ ബിസിനസിലും ലാഭം കൂടും. കൂടാതെ ഏതെങ്കിലും കാര്യത്തിൽ നിക്ഷേപാം നടത്തുന്നത് പ്രയോജനകരമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News