Eid-ul-Fitr 2021 : മാസപ്പിറ കണ്ടില്ല, കേരളത്തിൽ ചെറിയ പെരുന്നൾ വ്യാഴാഴ്ച
കോവിഡ് സാഹചര്യത്തിൽ നമ്സകാരം വീടുകളിലാണ് നടത്തുന്നത്. ഈദ് ഗാഹുകൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയുമില്ല. കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും ഖാദിമാരുടെ നിർദേശമുണ്ട്.
Kozhikode : ശവ്വാൽ മാസപ്പിറ ദൃശമാകാത്തതിനെ തുടർന്ന് കേരളത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ (Eid-ul-Fitr 2021) വ്യാഴാഴ്ചയാണ് മുസ്ലീം ഖാദിമാർ അറിയിച്ചു. മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ ഇപ്രാവിശ്യം റമാദാൻ 30 ദിവസം പൂർത്തിയാക്കിയതിന് ശേഷമാണ് കേരളത്തിലെ മുസ്ലീം വിശ്വാസികൾ ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്. കോവിഡ് സാഹചര്യത്തിൽ നമ്സകാരം വീടുകളിലാണ് നടത്തുന്നത്.
ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിസ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലീയാർ എന്നിവരാണ് മാസപ്പിറ ദൃശമായില്ലയെന്ന് അറിയിച്ചത്.
ALSO READ : Bank Holidays: മെയിൽ ഈ 7 ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക
കോവിഡ് സാഹചര്യത്തിൽ നമ്സകാരം വീടുകളിലാണ് നടത്തുന്നത്. ഈദ് ഗാഹുകൾ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയുമില്ല. കോവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച പാടില്ലെന്നും ഖാദിമാരുടെ നിർദേശമുണ്ട്.
ALSO READ : Ramadan 2021: വിശുദ്ധ മാസത്തിൽ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം
ഒരു മാസം നീണ്ട് നിൽക്കുന്ന റമദാൻ നോമ്പിന് അവസാനം കുറിച്ചാണ് മുസ്ലീം വിശ്വാസികൾ ഈദ് ഉൽ ഫിത്ർ അഘോഷിക്കുന്നത്. കേരളം ഒഴികെ ബാക്കിയെല്ല സംസ്ഥാനങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ കൊണ്ടാടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...