Ramadan 2021: വിശുദ്ധ മാസത്തിൽ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം

നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കണം.  അതിനായി ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്.   

Written by - Ajitha Kumari | Last Updated : Apr 13, 2021, 02:28 PM IST
  • മുസ്ലീങ്ങളുടെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ അഥവാ റംസാൻ മാസം
  • ഇത്തവണത്തെ റമദാൻ വ്രതരംഭം ഇന്ന് മുതൽ തുടങ്ങും.
  • ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം.
Ramadan 2021: വിശുദ്ധ മാസത്തിൽ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം

Ramadan 2021: മുസ്ലീങ്ങളുടെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ അഥവാ റംസാൻ മാസം. ലോകമെമ്പാടുമുള്ള ഇസ്ലാം വിഭാഗക്കാർ ഈ മാസത്തിൽ പുലർച്ചെ മുതൽ സന്ധ്യ വരെ നോമ്പ് അനുഷ്ഠിക്കും. ഇത്തവണത്തെ  റമദാൻ വ്രതരംഭം ഇന്ന് മുതൽ തുടങ്ങും. 

ഇതോടെ പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ (Ramadan) കാലം കൂടി എത്തിയിരിക്കുകയാണ്.  റമദാൻ നോമ്പ് ആരംഭിക്കുന്നത് തന്നെ ഓരോ വിശ്വാസികളും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാതെയാണ്.  അന്നേ ദിവസത്തെ അതായത് വെളുപ്പിനെയുള്ള ആദ്യ ഭക്ഷണത്തെ സുഹൂർ (Suhur) എന്നാണ് പറയപ്പെടുന്നത്.  അത് സൂര്യോദയത്തിനു മുമ്പ് കഴിക്കും. 

ശേഷം സൂര്യാസ്തമയത്തിന് ശേഷം കഴിക്കുന്ന ഭക്ഷണത്തെ ഇഫ്ത്താർ (Iftar) എന്നാണ് പറയുന്നത്.  ഇസ്‌ലാമിക് കലണ്ടർ അനുസരിച്ച് ഒൻപതാം മാസമാണ് റമദാൻ (Ramadan) അല്ലെങ്കിൽ റംസാൻ എന്ന് അറിയപ്പെടുന്നത്.  ഇന്നുമുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക്  വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍.  റമദാൻ നോമ്പിന്റെ ആദ്യ ദിവസം വരുന്നത് തന്നെ അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. 

Also Read: Ramadan 2021: വിശുദ്ധ റമദാൻ വ്രതരംഭത്തിന് ഇന്ന് മുതൽ തുടക്കം, അറിയേണ്ടതെല്ലാം.. 

ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ ഈ വ്രതാനുഷ്ഠാനം. ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 

നോമ്പുകാലത്ത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കണം.  അതിനായി ശരിയായ അളവിൽ പോഷകങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് ഊർജ്ജം പകരുന്ന ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാരണം ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയാൻ സഹായിക്കും. നോമ്പ് ദിവസങ്ങളിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. 

രാവിലത്തെ ഭക്ഷണം അതായത് ദിവസം ആരംഭിക്കുന്ന സമയത്തെ ആദ്യ ഭക്ഷണത്തിൽ (സുഹൂർ) ധാരാളം ധാന്യങ്ങളും നാരുകളും ഉൾപ്പെടുത്തണം. അന്നജം അടങ്ങിയ ഭക്ഷണത്തിനൊപ്പം ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണം കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

പാലിലുണ്ടാക്കിയ ഓട്സ് കഴിക്കുന്നത് കൂടുതൽ എനർജി ലഭിക്കും.  ഇതിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് രുചി കൂട്ടാനായി അണ്ടിപ്പരിപ്പ്, പഴങ്ങൾ എന്നിവ ചേർക്കാവുന്നതാണ്.  അതുപോലെ ചോറിലും ചപ്പാത്തിയിലും ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുണ്ട്. 

Also Read: Ramadan Kareem 2021: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചില റംസാന്‍ ആശംസകള്‍.....

കാൽസ്യം, അയഡിൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയ ഒരു ഐറ്റമാണ് തൈര്.  ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജവും നൽകാൻ തൈരിന് കഴിയും.   ഒപ്പം ദിവസം മുഴുവൻ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ, പീച്ച്, ഓറഞ്ച്, സ്ട്രോബെറി, തക്കാളി, വെള്ളരിക്ക, ചീര, സെലറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താനും ഒരിക്കലും മറക്കരുത് കേട്ടോ. 

കൂടാതെ ബദാം, വാൽനട്ട്, ഒരു ഗ്ലാസ് പാൽ എന്നിവയും ശരീരത്തിന്റെ ഊർജം നിലനിർത്തുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ട് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കണ്ട. 

ഇനി നീണ്ട ഉപവാസത്തിന് ശേഷം നഷ്ടപ്പെട്ട ഊർജ്ജം വീണ്ടും നേടിയെടുക്കാൻ സ്വീകരിക്കുന്ന രണ്ടാമത്തെ ഭക്ഷണം എന്ന് പറയുന്നത് സന്ധ്യയ്ക്ക് ശേഷം ഉള്ള ഇഫ്താർ ആണ്.   അതായത് നോമ്പ് ദിനത്തിലെ രണ്ടാമത്തെ ഭക്ഷണമാണ് ഇഫ്താർ. 

സാധാരണയായി ആളുകൾ നോമ്പ് മുറിക്കുന്നന്നത് ഈന്തപ്പഴം കഴിച്ചാണ്.  അതിന് ശേഷം ലൈറ്റായി നോമ്പ് കഞ്ഞി പിന്നെ  സൂപ്പ്, ശേഷം ബിരിയാണി, കബാബ് എന്നിവയുൾപ്പെടെയുള്ള വിവിധ പലഹാരങ്ങളും കഴിക്കാം. 

കൂടുതൽ ഊർജ്ജം നിലനിർത്താൻ ബ്രെഡ്, ബ്രൌൺ റൈസ്, ഇറച്ചി, മത്സ്യം, മുട്ട, പയറുവർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ വളരെ നല്ലതാണ്.  പക്ഷേ കൂടുതൽ ഉപ്പിട്ടതും മസാലകൾ ചേർക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നത് ആണ് ഉത്തമം.  

ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നായ ഈ റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലും ചിലർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.  അത് പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്കാണിത്.   അതുപോലെ തന്നെ ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ നോമ്പ് എടുക്കണ്ട. അതുപോലെതന്നെ യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ സമയത്ത് രോഗബാധിതരായവർക്കും നോമ്പെടുക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ ഈ കടം പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം എന്നും വിശ്വാസമുണ്ട്.

Also Read: Vishu 2021: ഇത്തവണ വിഷുക്കണി ഇങ്ങനെ ഒരുക്കാം 

റമദാൻ മിക്കവാറും ഈ വർഷം മെയ് 12 ന് അല്ലെങ്കിൽ 13 ന് അവസാനിക്കും എന്നാണ് വിശ്വാസം.   എങ്കിലും പിറ കാണുന്നത് അനുസരിച്ചായിരിക്കും റമദാൻ ആഘോഷിക്കുന്നത്.  റമദാൻ വ്രതം ആരംഭിക്കുന്നതിനുമുമ്പ് ഒരു വ്യക്തിക്ക് നോമ്പ് അനുഷ്ഠിക്കാൻ കഴിയുമെങ്കിൽ എല്ലായ്പ്പോഴും ഡോക്ടറുമായി കൂടിയാലോചിക്കുന്നതു ഉത്തമമാണ്.  

നിങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ജലാംശം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന് പ്രഭാത ഭക്ഷണം മുൻ‌കൂട്ടി ആസൂത്രണം ചെയ്യുന്നത് ഉത്തമമാണ്.  പകൽ സമയത്ത് അധികം പുറത്തേക്ക് ഇറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാന് ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കും.  അതുപോലെ നോമ്പ് മുറിച്ചതിന് ശേഷം 
ആവശ്യത്തിന് വെള്ളം കുടിക്കാൻ വിട്ടുപോകരുത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News