ഭക്തി സാന്ദ്രമായി എരുമേലി പേട്ടതുള്ളൽ; ആയിരത്തിലധികം ഭക്തർ പങ്കെടുത്തു
Erumeli Petta Thullal : മഹിഷിയെ അയ്യപ്പൻ നിഗ്രഹച്ചതിന്റെ സ്മരണ പുതുക്കലാണ് എരുമേലിയിൽ പേട്ട തുള്ളൽ സംഘടിപ്പിക്കുന്നത്
പത്തനംതിട്ട : കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും വലിയ പ്രതീകവും ചരിത്ര പ്രസിദ്ധവുമായ എരുമേലി പേട്ടതുള്ളൽ ഭക്തി സാന്ദ്രമായി നടന്നു. ജനവുരി 11 ഇന്ന് ഉച്ചയോടെ അമ്പലപ്പുഴയിൽ നിന്നുള്ള സംഘവും വൈകിട്ട് ആലങ്ങോട് സംഘവുമെത്തി ഭക്തിപൂർവ്വം പേട്ടതുള്ളി. ആയിരത്തിലധികം പേർ വരുന്ന അയ്യപ്പഭക്തരാണ് എരുമേലി പേട്ടതുള്ളിൽ പങ്കെടുത്തത്.
ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറന്നതോടെ എരുമേലി പേട്ടതുള്ളലിന് തുടക്കമായത്. പെരിയോൻ ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളിയത്. എരുമേലി വാവർ പള്ളിയിൽ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികൾ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിൻ സെക്രട്ടറി ഹക്കിം മാടത്താനിയും ചടങ്ങിൽ പങ്കെടുത്തു. നൈനാർ പള്ളിയിൽ നിന്നിറങ്ങിയ സംഘം വലിയമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ തുടങ്ങി.
വൈകിട്ട് 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ ആരംഭിച്ചത്. പെരിയോർ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തിൽ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളൽ. ആയിരത്തിലധികം അയ്യപ്പഭക്തർ പേട്ടതുള്ളലിൽ പങ്കെടുത്തു.
മഹിഷാസുരന്റെ സഹോദരി മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ചതിന്റെ ഓർമ്മ പുതുക്കലാണ് എരുമേലിയിലെ പേട്ടതുള്ളൽ. അമ്പലപ്പുഴ സംഘം അയ്യപ്പന്റെ മാതൃസ്ഥാനീയരായതിനാലാണ് ആദ്യം പേട്ടതുള്ളുന്നത്. അയ്യപ്പനൊപ്പം വാവര് സ്വാമി യാത്രയായി എന്ന് വിശ്വാസത്തെ മുൻ നിർത്തി ആലങ്ങോട് സംഘം മസ്ജിദിൽ പ്രവേശിക്കാതെ പള്ളിയെ വണിങ്ങി അദരവ് അർപ്പിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...