Vastu Tips: വാസ്തുവിൽ വരുത്തുന്ന ഈ ചെറിയ തെറ്റുകൾ പോലും ദാരിദ്ര്യം വരുത്തും; ശരിയായ നിയമങ്ങൾ അറിഞ്ഞിരിക്കുക!
Vastu Tips For Bedroom: ജ്യോതിഷവും വാസ്തുശാസ്ത്രവും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിജീവിതത്തിൽ ജാതകമാണ് പരിഗണിക്കുന്നതെങ്കിൽ കുടുംബവുമായോ വീടുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ വാസ്തുശാസ്ത്രമാണ് പരിഗണിക്കുന്നത്.
വാസ്തുവിൽ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും വീട്ടിലെ സമാധാനവും സന്തോഷവും തകർക്കും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കും. ജ്യോതിഷവും വാസ്തുശാസ്ത്രവും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. വ്യക്തിജീവിതത്തിൽ ജാതകമാണ് പരിഗണിക്കുന്നതെങ്കിൽ കുടുംബവുമായോ വീടുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ വാസ്തുശാസ്ത്രമാണ് പരിഗണിക്കുന്നത്. വാസ്തുശാസ്ത്രത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
പല വീടുകളിലും കിടപ്പുമുറിയിൽ തന്നെ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടാകും. ഇവയുടെ വാതിലുകൾ തുറന്നിടുന്നത് അശുഭകരമായി കണക്കാക്കുന്നു. കിടപ്പുമുറിയിലെ അറ്റാച്ച്ഡ് ബാത്ത്റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണമെന്നാണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്.
പാത്രങ്ങൾ അലങ്കരിച്ച് ഷോ കേസിൽ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത്തരത്തിൽ ചെയ്യുന്നത് വീടിന് നല്ലതല്ലെന്നാണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്.
ALSO READ: ആഴ്ചയിലെ ഈ രണ്ട് ദിവസങ്ങളിൽ ചൂല് വാങ്ങരുത്; കൊടിയ ദാരിദ്ര്യം ഫലം, സമ്പന്നനും ദരിദ്രനാകും
പ്രധാന വാതിലിൽ നിന്ന് അടുക്കള ദൃശ്യമാകുന്നുവെങ്കിൽ അടുക്കളയിൽ ഒരു കർട്ടൻ ഉപയോഗിക്കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ അടുക്കള കാണുന്നത് ശുഭകരമല്ലെന്ന് കണക്കാക്കുന്നു.
താക്കോൽ ഒരിക്കലും അലമാരയിൽ തന്നെ തൂക്കിയിടരുത്. ഇങ്ങനെ ചെയ്യുന്നത് പണം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. താക്കോൽ എപ്പോഴും ഭദ്രമായി സൂക്ഷിക്കണം.
പാല് തിളച്ച് പോകുന്നത് വീട്ടിൽ ധനനഷ്ടം ഉണ്ടാക്കുകയും ഐശ്വര്യം നഷ്ടപ്പെടുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കട്ടിലിന് അടിയിൽ പെട്ടിയിൽ ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കരുത്. ഇത് ദാമ്പത്യ ജീവിതത്തിന്റെ സന്തോഷവും സമാധാനവും നശിപ്പിക്കും.
ALSO READ: മോഹിനി ഏകാദശിയിൽ ഇക്കാര്യങ്ങൾ ചെയ്യൂ; മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ലഭിക്കും സമ്പത്തും സമൃദ്ധിയും
വലിയ വീടായാലും ചെറിയ വീടായാലും കിടപ്പുമുറിക്കുള്ളിൽ ഒരിക്കലും പൂജാമുറി നിർമിക്കരുത്. പൂജാമുറി പ്രത്യേക സ്ഥലത്ത് നിർമിക്കുകയും വളരെ വൃത്തിയോടെയും ശുചിത്വത്തോടെയും സൂക്ഷിക്കുകയും വേണം.
കിടപ്പുമുറിയിൽ അക്വേറിയം വയ്ക്കരുത്. ഇത് ദാമ്പത്യ ജീവിതം മോശമാക്കുമെന്ന് വിശ്വസിക്കുന്നു. ഫ്രിഡ്ജ് തെക്ക് വശത്തേക്ക് വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. വടക്കോട്ടോ കിഴക്കോട്ടോ വയ്ക്കുന്നതാണ് ഉത്തമം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.