നിങ്ങളുടെ ജീവിതത്തിലും ജോലിയിലും ബിസിനസിലും ഒക്കെ നിരന്തരമായി പ്രശ്‍നങ്ങൾ ഉണ്ടാകുന്നുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് സ്ഥിരമായി അസുഖം വരികയും, അപകടങ്ങൾ ഉണ്ടാകുകയും  ചെയ്യുന്നുണ്ടോ? എങ്കിൽ ഇതൊക്കെ ദൃഷ്ടി ദോഷം മൂലമാകാൻ സാധ്യതയുണ്ട്. ദൃഷ്ടി ദോഷം മൂലം നിങ്ങളുടെ ആരോഗ്യത്തിനും, ജീവിതത്തിനും, വീടിനും, കുടുംബാംഗങ്ങൾക്കും ഒക്കെ പ്രശ്‌നം ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

 ദൃഷ്ടി ദോഷം അകറ്റാനുള്ള വഴിക


1) ഏതെങ്കിലും ഒരാൾ നിങ്ങളുടെ കുട്ടികളിൽ ദൃഷ്ടി വെക്കുന്നതായി മനസിലായാൽ, അയാളെ കൊണ്ട് നിങ്ങളുടെ കുട്ടികളുടെ തലയിൽ തൊടീക്കണം. അങ്ങനെ ചെയ്താൽ അയാൾ മൂലമുള്ള ദൃഷ്ടി ദോഷം അകലുമെന്നാണ്‌ വിശ്വാസം.


2) വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‍നങ്ങൾ സ്ഥിരമായി ഉണ്ടാകുകയാണെങ്കിൽ രാമായണത്തിൽ സുന്ദരകാണ്ഡം ദിവസവും ജപിക്കണം. കൂടാതെ വീട്ടിൽ ചന്ദന തിരിയും കുന്തിരിക്കവും കത്തിച്ച് പുകക്കുകയും ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ വീട്ടിലുള്ള നെഗറ്റീവ് എനര്‍ജി മാറുകയും ചെയ്യും.  


3) വീട്ടിലെ കുട്ടികൾ എപ്പോഴും കരയുകയും, അവർക്ക് എപ്പോഴും അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ ഇത് ദൃഷ്ടി ദോഷം മൂലമാകാം. ഈ അവസരത്തിൽ ഒരു ചെമ്പ് പാത്രത്തിൽ വെള്ളവും കുറച്ച് പൂക്കളും എടുത്ത് കുട്ടിയുടെ തലയിൽ 11 പ്രാവശ്യം ഉഴിയണം. ഇതുവഴി ദൃഷ്ടി ദോഷം മാറുമെന്നാണ് വിശ്വാസം.


4) നന്നായി പോയി കൊണ്ടിരിക്കുന്ന ബിസ്‌നസിൽ പെട്ടെന്ന് നഷ്ടം ഉണ്ടാകുന്നതും, പുതിയ പദ്ധതികൾ വിജയിക്കാതിരിക്കുന്നതും ദൃഷ്ടി ദോഷം മൂലമാകാൻ സാധ്യതയുണ്ട്. അപ്പോൾ ബിസ്‌നസ് നടത്തുന്ന ഓഫീസിൽ ഒരു ചുവന്ന ഹനുമാൻ വിഗ്രഹം വെക്കണം. ഹനുമാൻ വിഗ്രഹത്തിൽ ദിവസവും ചുവന്ന പുഷ്പ്പങ്ങൾ അർപ്പിക്കണം. കൂടാതെ സ്ഥാപനത്തിൽ ശംഖിൽ വെള്ളമെടുത്ത് തള്ളിക്കണം.



ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.