പത്തനംതിട്ട: തിരുവോണ നാളിൽ ഓണ സദ്യ ഉണ്ണാത്ത മലയാളികളുണ്ടാവില്ല. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അന്നേ ദിവസം വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതിൽ കുറഞ്ഞതൊന്നും നമ്മൾ മലയാളികൾക്ക് ചിന്തിക്കാനാകില്ല. പക്ഷെ മറ്റൊരു കഥയാണ് വൈവിധ്യ പൂർണമായ ഓണാചാരങ്ങളുടെ പെരുമകളുള്ള ആറന്മുളയ്ക്ക് പറയാനുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറന്മുള ക്ഷേത്രത്തിലെ കാരാഴ്മ കൈസ്ഥാനികളായ മൂന്ന് കുടുംബങ്ങളിലെ കാരണവന്മാർ നൂറ്റാണ്ടുകളായി തിരുവോണ സദ്യ ഉണ്ണാറില്ല. സദ്യ മാത്രമല്ല അന്നേ ദിവസം ജലപാനം പോലുമില്ലാതെ ഉണ്ണാവൃതം അനുഷ്ഠിക്കുകയും ചെയ്യും.


ആറന്മുളയിലെ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര ഇല്ലങ്ങളിലെ കാരണവർമാരാണ് ഉണ്ണാവൃതം അനുഷ്ഠിക്കുന്നത്. തിരുവോണ നാളിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അത്താഴ പൂജ കഴിയും വരെ ഇവർ ജലപാനം കഴിക്കില്ല. അത്താജ പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും എത്തിക്കുന്ന നേദ്യം കഴിച്ചാണ് ഉണ്ണാവൃതം അവസാനിപ്പിക്കുക.


Also Read: Onam kit 2021: സ്‌പെഷ്യൽ ഓണക്കിറ്റ് ജൂലൈ 31 മുതൽ ലഭിച്ചു തുടങ്ങും,ഇതാണ് കിറ്റിലെ സാധനങ്ങൾ


അൽപ്പം കൗതുകകരമാണെങ്കിലും ചരിത്രവും ഐതീഹ്യവുമെല്ലാം തലമുറകൾ കൈമാറി വന്ന ഈ ആചാരങ്ങൾക്ക് പിന്നിലുണ്ട്. കാലങ്ങൾക്ക് മുമ്പ് കാരാഴ്മ സ്ഥാനികളായിരുന്ന കുടുംബങ്ങൾക്ക് വന്നുഭവിച്ച ഒരു ദൈവകോപവും അതുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത പരിഹാരവുമാണ് നൂറ്റാണ്ടുകൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നത്.


ഓണ നാളുകളിൽ കരക്കാർക്ക് നെല്ല് അളന്നു കൊടുക്കുന്നതിന്റെ ചുമതല ക്ഷേത്ര കാരാഴ്മക്കാരായ തറവാട്ടുകാർക്കായിരുന്നു. അങ്ങനെ ഒരിക്കൽ ഓണത്തിന് നെല്ല് വാങ്ങാനെത്തിയ സ്ത്രീയ്ക്ക് കനത്ത മഴ കാരണം തറവാട്ട് വളപ്പിലേക്ക് പ്രവേശിക്കാനായില്ല. മഴയും കാറ്റുമേറ്റ് അവശയായതിനെത്തുടർന്ന് പടിപ്പുരയ്ക്ക് പുറത്ത് കിടന്ന് അവർ മരിക്കുകയും ചെയ്തു.


Also ReadUthradam 2021: ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ


പിന്നീട് കാരാഴ്മ കുടുംബങ്ങളിൽ അനർഥങ്ങൾ പതിവായതിനെത്തുടർന്ന് നടത്തിയ ദേവപ്രശ്നങ്ങളിൽ ദൈവകോപം ഉണ്ടെന്ന് കണ്ടെത്തി. പരിഹാരമായി കുടുംബങ്ങളിലെ കാരണവന്മാർ തിരുവോണത്തിന് ഉണ്ണാവൃതം ആചരിക്കണമെന്നും വിധിച്ചത്രേ. കാലവും ആചാരങ്ങളും മാറിയെങ്കിലും ആറന്മുളയിലെ ഈ കുടുംബങ്ങൾ ഓണമുണ്ണാവൃതം ഇന്നും തുടർന്ന് പോകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.