Budh Margi 2023: ബുധൻ നേർരേഖയിൽ; ഈ രാശിക്കാർക്ക് ഇനി വരാനിരിക്കുന്നത് അടിപൊളി ദിനങ്ങൾ!
Mercury Transit 2023: മെയ് 15 ന് രാത്രി 8:30 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. അതിലൂടെ ഈ 5 രാശികളുടെ ഭാഗ്യം ഒരു മാസത്തേക്ക് മിന്നിത്തിളങ്ങും. ബുധന്റെ ഈ സഞ്ചാരമാറ്റം ഇവരുടെ എല്ലാ പ്രശ്നങ്ങളും മാറ്റും ഒപ്പം മുടങ്ങിക്കിടന്ന ജോലിയും പൂർത്തിയാക്കും.
Budh Gochar 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ഗണിതശാസ്ത്രം, യുക്തി, സംഭാഷണം, ബിസിനസ്സ് എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ മെയ് 15 ന് മേടത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധന്റെ ഈ സംക്രമം 5 രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും മാറ്റും. ഈ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Also Read: Sun Transit 2023: ജൂൺ 14 വരെ സൂര്യ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ
മിഥുനം (Gemini): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ നേർരേഖയിൽ സഞ്ചരിക്കുന്നത്. ഇതിലൂടെ ജോലി ചെയ്യുന്നവരുടെ കരിയർ ആകാശം മുട്ടെ വളരും. നിങ്ങൾ നിങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരെ കാണുകയും അതിലൂടെ ഭാവിയിൽ ഗുണമുണ്ടാക്കുകയും ചെയ്യും. നിങ്ങൾക്ക് ബോണസിന്റെയും ശമ്പള വർദ്ധനവിന്റെയും ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. സാമ്പത്തിക സ്ഥിതി ശക്തമാകും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ മേട രാശിയിലെ ബുധന്റെ സംക്രമം വളരെയധികം പ്രയോജനപ്പെടുത്തും. നിങ്ങളുടെ രാശിചക്രത്തിന്റെ 9-ാം ഭാവത്തിലാണ് ബുധൻ സഞ്ചാരമാറ്റം നടത്തുന്നത്. ഇത് നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. ബിസിനസ്സിൽ ലാഭമുണ്ടാക്കും. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത.
Also Read: Viral Video: ഇങ്ങനെയും ആലിംഗനം ചെയ്യാമോ? സ്‌കൂട്ടറിൽ കമിതാക്കളുടെ ലീലാവിലാസം..!
കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുധന്റെ ഈ രാശിമാറ്റം നടക്കുന്നത്. ഇതുമൂലം ഇവർക്ക് നല്ല ദിനങ്ങൾ ഉണ്ടാകും. മറ്റൊരു രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തോഷിക്കുകയും നിങ്ങളെ പ്രശംസിക്കുകയും ചെയ്യും. നിങ്ങളുടെ കരിയറിൽ മുന്നേറാൻ ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാം.
കന്നി (Virgo): എട്ടാം ഭാവത്തിൽ ബുധൻ സഞ്ചാരമാറ്റം നടത്തുന്നതിനാൽ കന്നി രാശിക്കാർക്ക് പൂർവ്വിക സ്വത്ത് ലഭിക്കാൻ യോഗമുണ്ടാകും. കരിയറിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കും അല്ലെങ്കിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണവും തിരികെ ലഭിക്കും.
ധനു (sagittarius): ധനു രാശിക്കാർക്ക് ബുധന്റെ സാന്നിധ്യം വളരെയധികം ഗുണമുണ്ടാക്കും. ഈ കാലയളവിൽ നിങ്ങൾക്ക് എന്ത് പ്രോജക്ടുകൾ ലഭിച്ചാലും അവയിൽ നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. നിങ്ങളുടെ ജാതകത്തിൽ ബുധൻ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ നിങ്ങൾ വിവേകത്തോടെ പ്രവർത്തിക്കും. ബിസിനസ്സിന്റെ കാര്യത്തിൽ നിങ്ങൾക്ക് അതിൽ സ്വാധീനമുള്ള ആളുകളെ കണ്ടുമുട്ടാൻ സാധിക്കും. ഈ സമയം അധിക സംസാരം ഒഴിവാക്കുക
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...