)
Viral Video: രസകരമായ നിരവധി വീഡിയോകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന ഒന്നാണ്. ഇവിടെ പല തരത്തിലുള്ള വീഡിയോകൾ കാണാണ് കഴിയും. പലപ്പോഴും വന്യമൃഗങ്ങളുടെ വീഡിയോ, വിവാഹ വീഡിയോ, കമിതാക്കളുടെ വീഡിയോ ഇത്തരത്തിലുള്ള വിഡിയോയാണ് വൈറലാകുന്നത്. പ്രണയത്തിലാകുമ്പോൾ പലപ്പോഴും കമിതാക്കൾ ചുറ്റുമുള്ള ലോകം തന്നെ മറന്നു പ്രവർത്തിക്കുന്നത് നമ്മൾ പലപ്പോഴും വീഡിയോകളിലൂടെ കണ്ടിട്ടുണ്ട്. അതിനി പൊതിയിടങ്ങളിലാണേലും അവർ ശ്രദ്ധിക്കാറില്ല. കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ഒക്കെ ചെയ്യാറുമുണ്ട്. ഇത്തരം വീഡിയോകൾ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലിലൂടെ തരംഗം സൃഷ്ടിക്കുന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്ന രണ്ട് കമിതാക്കളുടെ ലീലാവിലാസമാണ് വീഡിയോ.
വീഡിയോ ഡൽഹിയിൽ നിന്നുള്ളതാണെന്നാണ് പറയുന്നത്. കമിതാക്കൾ സ്കൂട്ടറിൽ പരസ്പരം കെട്ടിപ്പിടിച്ച് തിരക്കുള്ള റോഡിലൂടെ രാത്രിയിൽ യാത്ര ചെയ്യുന്നത് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാം. യുവാവ് ഒരു കൈ മാത്രം ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. മുന്നിലും പിന്നിലും ഉള്ള ആൾ പിന്നോട്ടും മുന്നോട്ടും ആഞ്ഞിരുന്നു കൊണ്ടാണ് കെട്ടിപ്പിടിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ തന്നെ ശരിക്കും ഞെട്ടും ഇതെങ്ങനെ സംഭവിക്കുന്നു വെന്ന് നമുക്ക് തോന്നും. കമിതാക്കളുടെ സാഹസികമായ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ കാണാം...
ഈ വീഡിയോ shalukashyap28 എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് ഇതുവരെ 181 M വ്യൂസും 727 k ലൈക്സും ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. രുവരെയും വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.