Mangal Gochar 2023: ചൊവ്വ ധനുരാശിയിലേക്ക്; 3 ദിവസത്തിനുള്ളിൽ ഇവരുടെ ഭാഗ്യം മാറിമറിയും!
Mars Transit 2023: വർഷാവസാനം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധനുരാശിയിലേക്ക് സംക്രമിക്കും. ചൊവ്വയുടെ സംക്രമണം പല രാശികളിലുമുള്ള ആളുകളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും.
Mangal Gochar in Dhanu: 2023 ന്റെ അവസാനം ചില രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത അനുഗ്രഹങ്ങൾ വന്നുചേരും. ഇവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്ന ചൊവ്വ സംക്രമിക്കുകയും ധനു രാശിയിൽ പ്രവേശിക്കുകയും ചെയ്യും. 2023 ഡിസംബർ 27 ന് രാത്രി 11:40 ന് ചൊവ്വ അതിന്റെ രാശി മാറി ധനു രാശിയിലേക്ക് സംക്രമിക്കും. അതിന്റെ ശുഭഫലം 12 രാശികളിലും ഉണ്ടാകും. എങ്കിലും ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
മേടം (Aries): മേടരാശിയുടെ അധിപൻ ചൊവ്വയാണ്, ഈ സംക്രമണം ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഡിസംബർ 28 മുതൽ ഇവർക്ക് ബിസിനസ്സിൽ വിജയം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. കഠിനാധ്വാനത്തിന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയം ഉത്സാഹവും ഊർജ്ജവും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഒരു യാത്ര പോകാണ് യോഗം.
തുലാം (Libra): ചൊവ്വയുടെ രാശി മാറ്റം തുലാം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഇവർക്ക് ഓരോ ഘട്ടത്തിലും ഭാഗ്യം തെളിയും. സമയം നല്ലതായിരിക്കും. പ്രണയ ദമ്പതികളുടെ വിവാഹം ഉറപ്പിച്ചേക്കാം. അവിവാഹിതരുടെ വിവാഹം നടക്കും. വസ്തുവകകളിൽ നിന്ന് ലാഭമുണ്ടാകാം.
Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ പുരോഗതി
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ചൊവ്വ വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിയുടെ അധിപനും ചൊവ്വയാണ്. അതുകൊണ്ടുതന്നെ ചൊവ്വയുടെ സംക്രമണം ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. സുരക്ഷിതമായി നിക്ഷേപിച്ചാൽ വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമായി തുടരും. ചില നല്ല വാർത്തകൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാനും സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.