Surya Rashi Parivartan 2023: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും. സൂര്യൻ ഇപ്പോൾ  കർക്കടകത്തിലാണ്.  2023 ആഗസ്റ്റ് 16 ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യൻ ചിങ്ങത്തിന്റെ അധിപനായതിനാൽ സൂര്യന്റെ സംക്രമണം ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. വിജയം, ആരോഗ്യം, ആത്മാഭിമാനം എന്നിവയുടെ ദാതാവാണ് സൂര്യൻ. സൂര്യൻ രാശി മാറി ചിങ്ങം രാശിയിൽ പ്രവേശിക്കുന്നതിലൂടെ 3 രാശിക്കാർക്ക് അപാരമായ നേട്ടങ്ങൾ നൽകുന്ന വാശി രാജയോഗം രൂപപ്പെടും. ഇതിലൂടെ ആളുകൾക്ക് അവരുടെ കരിയറിൽ മികച്ച പുരോഗതി, ആഗ്രഹ സാഫല്യം, ധനലാഭം എന്നിവയുണ്ടാകും.  ചിങ്ങം രാശിയിൽ സൂര്യൻ ഒരു മാസക്കാലം നിൽക്കുന്ന സമയത്ത് നേട്ടമുള്ള രാശികൾ ഏതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shash Mahapurush Rajyog: ശശ് മഹാപുരുഷ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ ഈ രാശിമാറ്റത്തിലൂടെ ഉണ്ടാകുന്ന വാശി രാജയോഗം ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിങ്ങളുടെ വ്യക്തിത്വത്തിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടം നൽകും, വരുമാനം വർദ്ധിക്കും, കുടുംബജീവിതം മികച്ചതായിരിക്കും, ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. ബിസിനസ് നന്നായി നടക്കും.


Also Read: ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫിയിൽ ഇക്കാര്യം ചേർത്ത് കുടിക്കൂ, ഫലം നിശ്ചയം!


വൃശ്ചികം (Scorpio): ഈ രാജയോഗത്തിലൂടെ വൃശ്ചിക രാശിക്കാർക്ക് ഏറെ നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ തുടങ്ങും. തൊഴിൽ-വ്യാപാര രംഗത്ത് വിജയം ഉണ്ടാകും. കരിയർ നന്നായി പോകും. സാമ്പത്തിക പുരോഗതിയുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. പുതിയ പണസ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ധനു (Sagittarius): സൂര്യന്റെ രാശിമാറ്റത്താൽ രൂപപ്പെടുന്ന രാജയോഗം ധനു രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാ ജോലികളും പൂർത്തിയാകും. ഒന്നിനു പുറകെ ഒന്നായി വിജയം നേടുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. ബിസിനസ് നന്നായി നടക്കും. നിങ്ങൾക്ക് യാത്രപോകാൻ യോഗമുണ്ടാകും.  വിദേശപഠനമെന്ന സ്വപ്നം സഫലമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.