LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

LPG Cylinder Price: മാസത്തിന്റ ആദ്യ ദിനത്തിൽ തന്നെ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികൾ സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Written by - Ajitha Kumari | Last Updated : Aug 1, 2023, 10:55 AM IST
  • മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത
  • LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്
  • വാണിജ്യ സിലിണ്ടറുകളുടെ വില ആഗസ്റ്റ് ഒന്നുമുതൽ 100 രൂപ കുറച്ചിരിക്കുകയാണ്
LPG Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

LPG Gas Cylinder Price Today: ആഗസ്റ്റ് മാസത്തിലെ ആദ്യ ദിവസമായ ഇന്ന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ വൻ ഇളവ് നൽകിയിരിക്കുകയാണ്. ജൂലൈയിൽ വില വർധിച്ചതിന് പിന്നാലെയാണ് ആഗസ്റ്റിൽ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില (LPG Gas Cylinder Price) ആഗസ്റ്റ് ഒന്നുമുതൽ 100 രൂപ കുറച്ചിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1680 രൂപ നൽകണം. ഇത് നേരത്തെ 1780 രൂപ നൽകണമായിരുന്നു. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

Also Read: Ration Card: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്!

പുതിയ നിരക്ക് ആഗസ്റ്റ് 1 ആയ ഇന്നുമുതലാണ്  നിലവിൽ വന്നത്

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക് ആഗസ്റ്റ് ഒന്നു ആയ ഇന്നുമുതലാണ് നിലവിൽ വന്നത്. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതിനായി തലസ്ഥാനമായ ഡൽഹിയിൽ പഴയതുപോലെ 1103 രൂപ നൽകേണ്ടിവരും.  എന്നാൽ ഇന്നുമുതൽ ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 1780 രൂപയിൽ നിന്ന് 1680 രൂപയായി കുറഞ്ഞു. കൊൽക്കത്തയിൽ നേരത്തെ 1895.50 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇനി 1802.50 രൂപ നൽകേണ്ടിവരും. അതുപോലെ മുംബൈയിൽ നേരത്തെ 1733.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടർ ഇനി 1640.50 രൂപ നൽകണം. ചെന്നൈയിൽ 1945.00 രൂപയിൽ നിന്ന് 1852.50 രൂപയായി കുറഞ്ഞിട്ടുണ്ട്.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ കൃപ എപ്പോഴും ഉണ്ടാകും!

27 ദിവസത്തിന് ശേഷം സിലിണ്ടർ വിലയിൽ കുറവ് രേഖപ്പെടുത്തി

എണ്ണക്കമ്പനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില 27 ദിവസത്തിന് ശേഷമാണ് കുറച്ചിരിക്കുന്നത്.   നേരത്തെ അതായത് ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്പനികൾ വർധിപ്പിച്ചിരുന്നു. ജൂലൈക്ക് മുമ്പ് മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 2023 മാർച്ച് ഒന്നിന് സിലിണ്ടറിന്റെ വില 2119.50 രൂപയായിരുന്നു. ശേഷം ഏപ്രിലിൽ 2028 രൂപയായും മേയിൽ 1856.50 രൂപയായും ജൂൺ ഒന്നിന് 1773 രൂപയായും കുറഞ്ഞു. എന്നാൽ ഇതിന് ശേഷമാണ് ജൂലൈയിൽ 7 രൂപ വർധിക്കുകയും ഡൽഹിയിൽ വാണിജ്യ വാതക സിലിണ്ടറിന്റെ വില 1780 രൂപയായി മാറിയത്.

ആഗസ്റ്റ് ഒന്നുമുതൽ മെട്രോ നഗരത്തിലെ ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് അറിയാം

ഡൽഹി - 1680 രൂപ
കൊൽക്കത്ത - 1802.50 രൂപ
മുംബൈ - 1640.50 രൂപ
ചെന്നൈ  1852.50 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News