Surya Gochar 2024: 30 ദിവസത്തേക്ക് ഈ രാശിക്കാർക്ക് കരിയറിലും ജീവിതത്തിലും നേട്ടങ്ങൾ മാത്രം!
Surya Gochar 2024 May: സൂര്യൻ ഇന്ന് ശുക്രന്റെ രാശിയായ ഇടവത്തിലെ സംക്രമിക്കും. ഒരുമാസം സൂര്യൻ ഇവിടെ തുടരും ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ.
Surya Rashi Parivartan: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്ന് വിളിക്കുന്ന സൂര്യൻ വിജയം, സമ്പത്ത്, ആരോഗ്യം എന്നിവയുടെ കരകനാണ്. അതേസമയം ശുക്രൻ സമ്പത്തിൻ്റെയും ആഡംബരത്തിൻ്റെയും ഭൗതിക സന്തോഷത്തിൻ്റെയും ഘടകമാണ്. മെയ് 14 ന് സൂര്യൻ സമ്പത്തിൻ്റെയും സന്തോഷത്തിൻ്റെയും ദാതാവായ ശുക്രൻ്റെ രാശിയായ ഇടവത്തിൽ സംക്രമിക്കും. ഒരു മാസത്തേക്ക് ഇവിടെ തുടരും.
Aslo Read: 30 വർഷത്തിന് ശേഷം ശശ്, മാളവ്യ യോഗം; ശുക്ര ശനി കൃപയാൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
നിലവിൽ വ്യാഴം ഈ രാശിയിലുണ്ട് അതുകൊണ്ടുതന്നെ സൂര്യൻ വ്യാഴവുമായി ചേർന്ന് രാജയോഗം സൃഷ്ടിക്കും. സൂര്യൻ്റെ ഈ സംക്രമണം 4 രാശിക്കാർക്ക് വളരെയധികം ശുഭകര ഫലങ്ങൾ നൽകും. ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ ഉണ്ടാകും. ഇതോടൊപ്പം സാമ്പത്തിക സ്ഥിതിയിൽ പുരോഗതി, സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കും. വരുന്ന 30 ദിവാൻ ഭാഗ്യ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
Also Read: ഹനുമാന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ സാമ്പത്തിക നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
മേടം (Aries): സൂര്യൻ്റെ സംക്രമണം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയം ഇവരുടെ വരുമാനം വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും, സ്വന്തമായി നേട്ടങ്ങൾ ഉണ്ടാകും, ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാർ ലഭിക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും.
കന്നി (Virgo): സൂര്യന്റെ രാശി മാറ്റം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും, സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും, ശമ്പളം വർദ്ധിച്ചേക്കാം, ദൂരെ വ്യാപിച്ചു കിടക്കുന്ന ബിസിനസ്സുകാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗമുണ്ടാകും.
ചിങ്ങം (Leo): ഈ രാശിക്കാരുടെ അധിപൻ സൂര്യനാണ്. അതുകൊണ്ടുതന്നെ ഇവർക്ക് എപ്പോഴും ഉണ്ടാകും സൂര്യ കൃപ. സൂര്യൻ സംക്രമണത്തിലൂടെ ഇവർക്ക് അവരുടെ കരിയറിൽ നല്ല ഫലങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിച്ചേക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസുകാർക്ക് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ തെളിയും.
വൃശ്ചികം (Scorpio): സൂര്യൻ രാശി മാറുന്നതോടെ വൃശ്ചിക രാശിക്കാർക്ക് നല്ല ദിവസങ്ങൾക്ക് തുടക്കമാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം, ഏത് ആഗ്രഹവും നിറവേറ്റാണ് കഴിയും, ജോലി വിലമതിക്കപ്പെടും, വിവാഹിതർക്ക് സന്തോഷകരമായ ജീവിതം ഉണ്ടാകും, അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.