കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈബ്രാഞ്ച് നീക്കം. ഷുഹൈബിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഷുഹൈബ് ഒളിവിൽ പോയതായി സൂചന.
അതേസമയം റെയ്ഡിൽ പിടിച്ചെടുത്ത ഷുഹൈബിന്റെ ലാപ്ടോപിൽ നിന്ന് ചോദ്യപേപ്പർ കണ്ടെത്താനായില്ല. മൊബൈൽ ഫോണും ലാപ്ടോപും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
Read Also: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിന്റെ കൊടുവള്ളിയിലെ ആസ്ഥാനത്തും ഷുഹൈബിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആറു മണിക്കൂർ നീണ്ട പരിശോധനയിൽ ചാനലിന്റെ ഓഫീസിൽ നിന്നും ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് എംഎസ് സൊല്യൂഷൻസിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









