Sun Transit In Aquarius: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ജ്യോതിഷത്തിൽ ആത്മാവ്, വിജയം, ഊർജ്ജം, സന്താനങ്ങൾ, സമ്പത്ത്, സ്വത്ത്, പിതാവ് എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഫെബ്രുവരി 13 ആയ ഇന്ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ എല്ലാ രാശിക്കാരിലുമുള്ള ആളുകളിൽ പ്രതികൂലവും അനുകൂലവുമായ ഫലങ്ങൾ ഉണ്ടാകുമെങ്കിലും ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും.  ഫെബ്രുവരിയിലെ സൂര്യൻ്റെ ഈ മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി അസ്തമയം: മാർച്ച് 18 വരെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ


 


മേടം (Aries):  മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. അതിലൂടെ ഇവർക്ക് കാര്യവിജയത്തിനും സാമ്പത്തിക നേട്ടത്തിനും സാധ്യത, ഇണയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും, പ്രണയിക്കുന്നവർക്കും സൂര്യന്റെ ഈ മാറ്റം വളരെ ശുഭകരമായിരിക്കും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ഈ സംക്രമണം ഗുണം ചെയ്യും. ഇവർക്ക് ഈ സമയം സ്ഥാനക്കയറ്റം ലഭിച്ചേക്കാം. സാമ്പത്തിക വശം ഒന്ന് മോശമാകുമെങ്കിലും ദാമ്പത്യജീവിതം സന്തുഷ്ടമായിരിക്കും. സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിങ്ങൾ സത്യസന്ധരായിരിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.


Also Read: ഹനുമത് കൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ,നിങ്ങളും ഉണ്ടോ?


കന്നി (Virgo):  കന്നി രാശിയുടെ ആറാം ഭാവത്തിൽലാണ് സൂര്യന്റെ സംക്രമണം. ഇതിലൂടെ തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. സമ്പത്ത് കുമിഞ്ഞുകൂടും, പങ്കാളിയുമായുള്ള ബന്ധം നല്ലതും അനുകൂലവുമായിരിക്കും, ബന്ധത്തിൽ സത്യസന്ധതയുണ്ടാകും, അത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കും. പ്രണയിതാക്കൾക്കും ഈ സംക്രമണം അനുകൂലമായിരിക്കും.


ധനു (Sagittarius): ധനു രാശിക്കാരുടെ പ്രണയ ജീവിതത്തിൽ ഈ സംക്രമം ശുഭകരമായിരിക്കും. ഇവരുടെ പ്രണയ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ജീവിത പങ്കാളിയുമായി ഏകോപനം വർദ്ധിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. വിജയ സാധ്യതകൾ തെളിയും.


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!


മിഥുനം (Gemini): മിഥുനം രാശിക്കാർക്കും സൂര്യൻ്റെ ഈ സംക്രമം ശുഭകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള സംഭാഷണവും ആശയ വിനിമയവും കാരണം ബന്ധത്തിൽ മാധുര്യം ഉണ്ടാകും. സ്നേഹബന്ധം ശക്തമാകും വരുമാനം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.