പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ആശ്വാസം. കേസിൽ നടന് സ്ഥിരജാമ്യം അനുവദിച്ച് നാമ്പള്ളി കോടതി. 50,000രൂപയും രണ്ട് ആൾ ജാമ്യവും വേണം. സംഭവത്തിൽ നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.