Gajakesari yoga 2024 effect: പുതുവർഷാരംഭത്തിന്റെ ആദ്യ മാസത്തിൽ തന്നെ ഇത്തരമൊരു രാജയോഗം സൃഷ്ടിക്കുകയാണ്. ജനുവരി 18, 19 തീയതികളിൽ ഗജകേസരി രാജയോഗം രൂപപ്പെടുന്നു. അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.  ഏതെങ്കിലും രാശിയിൽ ചന്ദ്രനും വ്യാഴവും കൂടിച്ചേരുമ്പോഴാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്.  ജനുവരി 18 ന് മേട രാശിയിൽ ചന്ദ്രൻ പ്രത്യക്ഷപ്പെടും. ഈ രാശിയിൽ വ്യാഴം ഇതിനകം ഉണ്ട്. ജനുവരി 20 ന് രാവിലെ 8:53ന് ഈ രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യം മേടരാശിയിൽ അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും ഭാഗ്യനേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


ജനുവരി 18, 19 തീയതികളിൽ നല്ല യോഗാനുഭവം ഉണ്ടാകുന്നതിനാൽ എല്ലാ മംഗള കർമ്മങ്ങളും ചെയ്യാൻ ഈ സമയം കഴിയും. ഈ സമയത്ത്, 5 രാശിക്കാരുടെ ഭാഗ്യം മാറും.  സന്തോഷത്തിനും ഐശ്വര്യത്തിനും ഒപ്പം അവരുടെ ജീവിതത്തിൽ പ്രശസ്തിയും വർദ്ധിക്കും.


മേടം (Aries):  മേടം രാശിക്കാർക്ക് ഈ രണ്ടു ദിവസം കൊണ്ട് ചെയ്യുന്ന ഏത് ജോലിയിലും വിജയം കൈവരിക്കാൻ കഴിയും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. അങ്ങനെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. സുഹൃത്തുക്കളുമായി നല്ല സമയം ആസ്വദിക്കും.


Also Read: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോ​ഗിരാജ്


മിഥുനം (Gemini):  ഇവർക്കും ഈ സമയം ഗുണകരമായിരിക്കും. ധനനനേട്ടം ഉണ്ടാകും.  ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. ജോലിയിൽ പ്രമോഷൻ, കച്ചവടം ചെയ്യുന്നവർക്ക് ലാഭം, അവിവാഹിതർക്ക് ഈ കാലയളവിൽ നല്ല നിർദേശങ്ങൾ എന്നിവ ലഭിക്കും.


കർക്കടകം (Cancer):  ഇവർക്ക് അവരുടെ കരിയറിൽ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കാം. പുതിയ വാഹനം വാങ്ങാൻ സാധ്യത. ഈ കാലയളവിൽ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.


Also Read: വൃശ്ചിക രാശിയിൽ ലക്ഷ്‍മി നാരായണ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം പൂത്തുലയും!


തുലാം (Libra):  ഈ സമയം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷത്തോടെ ചെലവഴിക്കും. ഇക്കാരണത്താൽ തുലാം രാശിക്കാർ ആശങ്കകളിൽ നിന്ന് വിട്ടുനിൽക്കും. വാഹനം വാങ്ങാൻ സാധ്യത. പ്രശസ്തിയും പ്രതാപവും വർദ്ധിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും.


വൃശ്ചികം (Sacorpio): ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ ഇക്കൂട്ടർ മുന്നിലായിരിക്കും. കരിയറിൽ വിജയം ലഭിക്കും എല്ലാവരുടെയും പിന്തുണ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭം ലഭിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.